കേരളം
തിരുവനന്തപുരം: വിവാദമായ സ്വർണക്കടത്ത് കേസിൽ ആരോപണ വിധേയനായ സംസ്ഥാന ഐടി വകുപ്പ് സെക്രട്ടറിയും മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയുമായ എം ശിവശങ്കരൻ ഐഎഎസിനെ മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി സ്ഥാനത്തു നിന്ന് മാറ്റി. സ്വർണ്ണക്കടത്ത് കേസിലെ പ്രതിയെന്ന് ആരോപണമുയർന്നിട്ടുള്ള ഐടി വകുപ്പിലെ ജീവനക്കാരി സ്വപ്ന സുരേഷുമായി ശിവശങ്കരന് അടുത്ത ബന്ധമുള്ളതായി കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.പകരം നേരത്തെ കണ്ണൂർ ജില്ലാ കളക്ടറായിരുന്ന മിർ മുഹമ്മദ് ഐ.എ.എസിനെ മുഖ്യമന്ത്രിയുടെ സെക്രട്ടറിയായി നിയമിക്കും.
യുഎഇ കോൺസുലേറ്റിൽ നിന്ന് പുറത്താക്കപ്പെട്ട ശേഷം സ്വപ്ന സുരേഷിനു ഐടി വകുപ്പിൽ താൽക്കാലിക നിയമനം നൽകിയതിൽ ശിവശങ്കരനു പങ്കുണ്ടെന്നാണു സൂചന. സ്വപ്നയുടെ നിയമനത്തെ കുറിച്ച് അറിയില്ലെന്നാണ് മുഖ്യമന്ത്രി ഇന്നലെ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കിയത്.