Home പ്രധാന വാർത്തകൾ സ്വപ്നസാക്ഷാത്ക്കാരം; പാനൂര്‍ കരിയാട് നഗര പ്രാഥമിക ആരോഗ്യ കേന്ദ്രം യാഥാര്‍ത്ഥ്യമായി

സ്വപ്നസാക്ഷാത്ക്കാരം; പാനൂര്‍ കരിയാട് നഗര പ്രാഥമിക ആരോഗ്യ കേന്ദ്രം യാഥാര്‍ത്ഥ്യമായി

73
0


പാനൂര്‍

കേരളത്തിന്‍റെ ജനകീയ മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ ഉദ്ഘാടനം ചെയ്തു.

തിരുവനന്തപുരം: പാനൂര്‍ കരിയാട് നഗര പ്രാഥമിക ആരോഗ്യ കേന്ദ്രം ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ ഓണ്‍ലൈന്‍ ഫ്‌ളാറ്റ്‌ഫോം വഴി ഉദ്ഘാടനം ചെയ്തു. പാനൂര്‍ നഗരസഭയിലെ കരിയാട് പ്രദേശത്തെ ജനങ്ങളുടെ ദീഘകാലാഭിലാക്ഷമാണ് സാക്ഷാത്ക്കരിച്ചതെന്ന് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ പറഞ്ഞു.

Ludo Supreme [CPR] IN
കെ.കെ.ശൈലജ ടീച്ചര്‍ ഓണ്‍ലൈന്‍ വഴി ഉദ്ഘാടനം നിര്‍വ്വഹിക്കുന്നു.

ഇതിലൂടെ അധികദൂരം യാത്ര ചെയ്യാതെ തൊട്ടടുത്തുതന്നെ ചികിത്സ ലഭ്യമാകുന്നതാണ്. നിലവില്‍ കണ്ണൂര്‍ ജില്ലയിലെ ആറാമത്തെ അര്‍ബന്‍ പിഎച്ച്‌സി ആണ് കരിയാട് സ്ഥാപിതമായത്. എത്രയും വേഗം എന്‍.ക്യൂ.എ.എസ്. ലഭ്യമാക്കുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തിയാണ് ഇതിന്റെ പ്രവര്‍ത്തനങ്ങള്‍ ക്രമീകരിച്ചിരിക്കുന്നത്. രോഗ പകര്‍ച്ച നിയന്ത്രിക്കുന്നതിനായി രോഗികളുടെ സാമൂഹിക അകലം ഉറപ്പു വരുത്തുന്ന രീതിയില്‍ ടോക്കണ്‍ സമ്പ്രദായം ഉപയോഗിച്ചാണ് സേവനങ്ങള്‍ നല്‍കുന്നത്.

എന്‍.എച്ച്.എം. വഴി ഒരു ഡോക്ടര്‍, ഒരു, സ്റ്റാഫ് നഴ്‌സ്, ഒരു ഫാര്‍മസിസ്റ്റ്, ഒരു ലാബ് ടെക്‌നീഷ്യന്‍, 2 ഹോസ്പിറ്റല്‍ അറ്റന്‍ഡ് എന്നിവരെ നിയമിച്ചിട്ടുണ്ട്. ഇതുകൂടാതെ പൊതുജനാരോഗ്യ വിഭാഗത്തില്‍ ആവശ്യമായ ജീവനക്കാരെ ഉടന്‍ നിയമിക്കുന്നതാണെന്നും മന്ത്രി വ്യക്തമാക്കി.

രോഗീപരിശോധന, ഫാര്‍മസി, ലാബ് സൗകര്യങ്ങള്‍, പ്രതിരോധ കുത്തിവെപ്പുകള്‍, അമ്മമാര്‍ക്കും കുഞ്ഞുങ്ങള്‍ക്കും ഉള്ള ആരോഗ്യ പ്രവര്‍ത്തനങ്ങള്‍, രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍, കുടുംബാസൂത്രണ സേവനങ്ങള്‍, പൊതുജനാരോഗ്യ പ്രവര്‍ത്തനങ്ങള്‍ എന്നിവ ഈ കേന്ദ്രം വഴി ലഭ്യമാകുന്നതാണ്.

2019 ഒക്‌ടോബറില്‍ ജനപ്രതിനിധികളുടെയും നാട്ടുകാരുടെയും വിപുലമായ യോഗം വിളിച്ചാണ് കേന്ദ്രത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചത്. കെട്ടിടം കിട്ടാതെ ബുദ്ധിമുട്ടുമ്പോഴാണ് സാമൂഹ്യ പ്രവര്‍ത്തകനായ പുനത്തില്‍ രമേശന്‍ 50 ലക്ഷത്തോളം വിലവരുന്ന തന്റെ കൈവശമുള്ള വീടും 10 സെന്റ് സ്ഥലവും അര്‍ബാന്‍ പിഎച്ച്‌സി തുടങ്ങുന്നതിന് വേണ്ടി സൗജന്യമായി വിട്ടുതന്നത്. ജനുവരി അവസാനത്തോടെ കെട്ടിടം സജ്ജമായെങ്കിലും കോവിഡ് വ്യാപനം തുടര്‍ന്നുള്ള പ്രവര്‍ത്തനങ്ങള്‍ ദുഷ്‌കരമാക്കി. മാര്‍ച്ച് മാസത്തോടെ എല്ലാ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും തീര്‍ത്ത് കെട്ടിടം പ്രവര്‍ത്തനസജ്ജമാക്കുകയും ചെയ്തു.

പാനൂര്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ ഇ.കെ. സുവര്‍ണ അധ്യക്ഷത വഹിച്ച ചടങ്ങില്‍ എന്‍.എച്ച്.എം. ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. കെ.വി. ലതീഷ് സ്വാഗതവും മെഡിക്കല്‍ ഓഫീസര്‍ ഡോ. ദൃശ്യ കൃതജ്ഞതയും രേഖപ്പെടുത്തി.

വൈസ് ചെയര്‍പേഴ്‌സണ്‍ കെ.വി. റംല ടീച്ചര്‍, നഗരസഭ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍മാരായ കെ.എം. ഷമീജ, ഇ.എ. നാസര്‍, പ്രീത തുളുവന്‍ പറമ്പ്, കെ.ടി.കെ. റിയാസ് മാസ്റ്റര്‍, കെ. സുഹറ ടീച്ചര്‍, കാണ്‍സിലര്‍മാരായ ഹസീന കിഴക്കേ ചാലില്‍, പി.കെ. രാജന്‍, പി.കെ. സൗമിനി, ജഫ്‌നാസ് ഇ. ദാവൂദ്, പി. രവീന്ദ്രന്‍, ഉമ്മു സല്‍മത്ത്, റജില മഹറൂഫ്, ഇ.കെ. മനോജ്, ബിന്ദു മേനാറത്ത്, ടി.എം. ബാബുരാജ്, കോടൂര്‍ ബാലന്‍, നജാത്ത് എം, നഗരസഭ സെക്രട്ടറി കെ.ജി. രവീന്ദ്രന്‍ എന്നിവര്‍ പങ്കെടുത്തു.

BharatMatrimony [CPR, Android] IN RealMe [CPS] IN


 

LEAVE A REPLY

Please enter your comment!
Please enter your name here