Home കേരളവാർത്തകൾ സംസ്ഥാനത്ത് പുതുതായി 75 പേര്‍ക്ക് കൂടി കൊവിഡ് : 90 പേര്‍ക്ക് രോഗ മുക്തി

സംസ്ഥാനത്ത് പുതുതായി 75 പേര്‍ക്ക് കൂടി കൊവിഡ് : 90 പേര്‍ക്ക് രോഗ മുക്തി

8
0


കേരളം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് പുതുതായി 75 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ സ്ഥിരീകരിച്ചു.  കൊവിഡ് അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

രോഗം സ്ഥിരീകരിച്ചവരിൽ 53 പേർ വിദേശത്ത് നിന്ന് വന്നവരാണ്. മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വന്ന 19 പേർക്കും സമ്പർക്കം മൂലം 3 പേർക്കും രോഗം സ്ഥിരീകരിച്ചു.

കൊല്ലം 14, മലപ്പുറം 11, കാസർകോട് 9, തൃശൂർ 8, പാലക്കാട് 6, കോഴിക്കോട് 6, എറണാകുളം 5, തിരുവനന്തപുരം 3, കോട്ടയം 4, കണ്ണൂർ 4, വയനാട് 3, പത്തനംതിട്ട 1,  ആലപ്പഴ 1 – എന്നിങ്ങനെയാണ് ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ കണക്ക്.


 

LEAVE A REPLY

Please enter your comment!
Please enter your name here