Home കേരളവാർത്തകൾ സംസ്ഥാനത്ത് ചികിത്സയിലുള്ളത് 101 പേര്‍; ഏറ്റവും കൂടുതല്‍ രോഗികള്‍ മലപ്പുറത്ത്; ജില്ല തിരിച്ചുള്ള കണക്കുകള്‍ ഇങ്ങനെ

സംസ്ഥാനത്ത് ചികിത്സയിലുള്ളത് 101 പേര്‍; ഏറ്റവും കൂടുതല്‍ രോഗികള്‍ മലപ്പുറത്ത്; ജില്ല തിരിച്ചുള്ള കണക്കുകള്‍ ഇങ്ങനെ

112
0


കേരളം

തിരുവനന്തപുരം: സംസ്ഥാനത്ത് ഞായറാഴ്ച പുതുതായി 14 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതോടെ ചികിത്സിയലുള്ള ആകെ കൊവിഡ് രോഗികളുടെ എണ്ണം 101 ആയി. മലപ്പുറം ജില്ലയിലാണ് ഏറ്റവും കൂടുതല്‍ രോഗികള്‍ ഉള്ളത്.

21 പേരാണ് ജില്ലയില്‍ ചികിത്സയിലുള്ളത്. വിവിധ ജില്ലകളിലായി നാല് മലപ്പുറം സ്വദേശികള്‍ ചികിത്സയിലുമുണ്ട്.

Ludo Supreme [CPR] IN

തരുവനന്തപുരം ജില്ലയില്‍ നിലവില്‍ രോഗികളില്ല. കൊല്ലം 1, പത്തനംതിട്ട 2, ആലപ്പുഴ 2, കോട്ടയം 2, ഇടുക്കി 1, എറണാകുളം 6, തൃശ്ശൂര്‍ 6, പാലക്കാട് 12, കോഴിക്കോട് 11, വയനാട് 17, കണ്ണൂര്‍ 6, കാസര്‍ഗോഡ് 14 എന്നിങ്ങനെയാണ് രോഗികളുടെ എണ്ണം.

എറണാകുളം ജില്ലയില്‍ ഒരു ഉത്തര്‍പ്രദേശ് സ്വദേശിയും ചികിത്സയിലുണ്ട്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍മലപ്പുറം ജില്ലയില്‍ നിന്നുള്ള 4 പേര്‍ക്കും പാലക്കാട്, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ നിന്നുള്ള 2 പേര്‍ക്ക് വീതവും കൊല്ലം, എറണാകുളം, തൃശൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ നിന്നുള്ള ഓരോരുത്തര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്.

ഇതില്‍ രണ്ട് പേര്‍ വിദേശത്ത് നിന്നും (ഒരാള്‍ കുവൈറ്റ്, ഒരാള്‍ യു.എ.ഇ.) 10 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. ഇതില്‍ 7 പേര്‍ തമിഴ്നാട്ടില്‍ നിന്നും 3 പേര്‍ മഹാരാഷ്ട്രയില്‍ നിന്നും വന്നതാണ്. എറണാകുളം ജില്ലയിലുള്ളയാള്‍ മാലി ദ്വീപില്‍ നിന്നുംവന്ന ഉത്തര്‍പ്രദേശ് സ്വദേശിയാണ്. കൊല്ലം ജില്ലയില്‍ രോഗം ബാധിച്ചത് ആരോഗ്യ പ്രവര്‍ത്തകയ്ക്കാണ്.

അതേസമയം രോഗം സ്ഥിരികരിച്ച് ചികിത്സയില്‍ ആയിരുന്ന ആരുടേയും പരിശോധനാഫലം നെഗറ്റീവ് ആയില്ല. ഇതോടെ 101 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 497 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

എയര്‍പോര്‍ട്ട് വഴി 3467 പേരും സീപോര്‍ട്ട് വഴി 1033 പേരും ചെക്ക് പോസ്റ്റ് വഴി 55,086 പേരും റെയില്‍വേ വഴി 1026 പേരും ഉള്‍പ്പെടെ സംസ്ഥാനത്ത് ആകെ 60,612 പേരാണ് എത്തിയത്.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 62,529 പേര്‍ നിരീക്ഷണത്തിലാണ്. ഇവരില്‍ 61,855 പേര്‍ വീടുകളിലും 674 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 159 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇതുവരെ 45,027 വ്യക്തികളുടെ (ഓഗ്മെന്റഡ് സാമ്പിള്‍ ഉള്‍പ്പെടെ) സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.

Sharekhan [CPR] IN


 

LEAVE A REPLY

Please enter your comment!
Please enter your name here