Home ദേശീയം ശ്രീരാമന് വേണ്ടി ഒരു രൂപ; രാമക്ഷേത്ര നിര്‍മാണത്തിന് ഫണ്ട് ശേഖരണവുമായി കോണ്‍ഗ്രസിന്റെ വിദ്യാര്‍ത്ഥി സംഘടന

ശ്രീരാമന് വേണ്ടി ഒരു രൂപ; രാമക്ഷേത്ര നിര്‍മാണത്തിന് ഫണ്ട് ശേഖരണവുമായി കോണ്‍ഗ്രസിന്റെ വിദ്യാര്‍ത്ഥി സംഘടന

117
0


ദേശീയം

ജയ്പൂര്‍: രാമക്ഷേത്ര നിര്‍മാണത്തിന് വേണ്ടി ഫണ്ട് ശേഖരണവുമായി കോണ്‍ഗ്രസിന്റെ വിദ്യാര്‍ത്ഥി വിഭാഗമായ എന്‍.എസ്.യു.ഐ. രാമന്റെ പേരില്‍ ഒരു രൂപ എന്നാണ് ക്യാംപെയ്‌നിന്റെ പേര്.

രാജസ്ഥാനിലെ കൊമേഴ്‌സ് കോളേജില്‍ വെച്ച് എന്‍.എസ്.യു.ഐ സംസ്ഥാന അധ്യക്ഷന്‍ അഭിഷേക് ചൗധരിയാണ് ക്യാംപെയ്ന്‍ ഉദ്ഘാടനം ചെയ്തത്. ആദ്യദിവസം തന്നെ മൂന്ന് പെട്ടികളിലായി 100 എന്‍.എസ്.യു.ഐ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ തുക സമാഹരിക്കാന്‍ തുടങ്ങിയെന്നാണ് റിപ്പോര്‍ട്ട്.

Ludo Supreme [CPR] IN

സംസ്ഥാനത്തുടനീളമുള്ള കോളേജുകളില്‍നിന്ന് തുക ശേഖരിക്കുമെന്ന് എന്‍.എസ്.യു.ഐ വക്താവ് രമേഷ് ഭാട്ടി പറഞ്ഞു. 15 ദിവസമാണ് ക്യാംപെയ്ന്‍. ഇതിന് ശേഷം സമാഹരിക്കുന്ന തുക അയോധ്യ ക്ഷേത്ര നിര്‍മാണ ട്രസ്റ്റിന് കൈമാറും.

നേരത്തെ രാമക്ഷേത്ര നിര്‍മ്മാണത്തിനുള്ള തറക്കല്ലിടല്‍ ചടങ്ങിനെ പിന്തുണച്ച് പ്രിയങ്ക ഗാന്ധി അടക്കമുള്ള നേതാക്കള്‍ രംഗത്തെത്തിയിരുന്നു.

അതേസമയം രാമക്ഷേത്ര നിര്‍മാണത്തിന് കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സംഭാവന നല്‍കിയിരുന്നു. രാഷ്ട്രപതി രാംനാഥ് കോവിന്ദും ക്ഷേത്രനിര്‍മാണത്തിന് സംഭാവന നല്‍കിയിട്ടുണ്ട്.

5,00,100 രൂപയാണ് രാഷ്ട്രപതി സംഭാവനയായി നല്‍കിയത്. വ്യാഴാഴ്ച മുതല്‍ രാമക്ഷേത്ര നിര്‍മാണത്തിന് ദേശീയ തലത്തില്‍ ഫണ്ട് ശേഖരണം ആരംഭിച്ചിരുന്നു.

ഫെബ്രുവരി 27നാണ് ഫണ്ട് ശേഖരണം അവസാനിക്കുന്നത്.

BharatMatrimony [CPR, Android] IN RealMe [CPS] IN


 

LEAVE A REPLY

Please enter your comment!
Please enter your name here