Home കേരളവാർത്തകൾ ‘വെല്‍ഫെയര്‍ പാര്‍ട്ടിയുമായി ധാരണയുണ്ടാക്കിയത് മുല്ലപ്പള്ളി തന്നെ’; ഇപ്പോള്‍ അവസരവാദ രാഷ്ട്രീയം കളിച്ച് രക്ഷപ്പെടാന്‍ ശ്രമിക്കുകയാണ്: ഹമീദ്...

‘വെല്‍ഫെയര്‍ പാര്‍ട്ടിയുമായി ധാരണയുണ്ടാക്കിയത് മുല്ലപ്പള്ളി തന്നെ’; ഇപ്പോള്‍ അവസരവാദ രാഷ്ട്രീയം കളിച്ച് രക്ഷപ്പെടാന്‍ ശ്രമിക്കുകയാണ്: ഹമീദ് വാണിയമ്പലം

41
0


കേരളം

കോഴിക്കോട്: തദ്ദേശ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫുമായി നീക്കുപോക്കുണ്ടാക്കിയത് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളിയടക്കമുള്ള നേതാക്കളെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി.

പിന്നീട് കെ.പി.സി.സി പ്രസിഡന്റ് അവസരവാദ രാഷ്ട്രീയം കളിച്ചെന്ന് വെല്‍ഫെര്‍ പാര്‍ട്ടി നേതാവ് ഹമീദ് വാണിയമ്പലം പറഞ്ഞു. നിയമസഭ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫുമായി സഖ്യമില്ല. സഹകരണം തദ്ദേശ തെരഞ്ഞടുപ്പില്‍ മാത്രമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനുമായി ചര്‍ച്ച നടത്തിയാണ് തദ്ദേശ തെരഞ്ഞെടുപ്പില്‍ നീക്കുപോക്കുണ്ടാക്കിയത്. അദ്ദേഹം ഉത്തരവാദിത്തപ്പെട്ട ഒരു നേതാവാണ്. ഇപ്പോള്‍ തങ്ങളെ പഴിചാരി രക്ഷപ്പെടാനാണ് മുല്ലപ്പള്ളി ശ്രമിക്കുന്നത്, ഹമീദ് വാണിയമ്പലം പറഞ്ഞു.

മതേതര സ്വഭാവമുള്ള രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ഞങ്ങളോട് സംസാരിക്കാം” ഹമീദ് വാണിയമ്പലം പറഞ്ഞു.

വെല്‍ഫെയര്‍ പാര്‍ട്ടിയുമായുള്ള സഖ്യത്തില്‍ ആദ്യഘട്ടം മുതല്‍ എതിര്‍പ്പ് ഉന്നയിച്ച് പരസ്യമായി രംഗത്ത് വന്നത് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനാണ്.

ഈ ഘട്ടത്തിലാണ് ഈ ധാരണയുണ്ടാക്കിയതിന് പിന്നില്‍ മുല്ലപ്പള്ളിയടക്കമുള്ള നേതാക്കളാണെന്ന് ഹമീദ് വാണിയമ്പലം പറയുന്നത്.
കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് ഏറ്റവും കൂടുതല്‍ പ്രതിരോധത്തിലായത് വെല്‍ഫെയര്‍ പാര്‍ട്ടിയുമായുള്ള നീക്കുപോക്കുമായി ബന്ധപ്പെട്ടാ

Paytm Firstgames [CPI] APK


 

LEAVE A REPLY

Please enter your comment!
Please enter your name here