Home കേരളവാർത്തകൾ വടക്കന്‍ കേരളത്തില്‍ പേമാരി തുടരുന്നു; നാളെ മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്

വടക്കന്‍ കേരളത്തില്‍ പേമാരി തുടരുന്നു; നാളെ മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്

74
0


കേരളം

വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലാണ് റെഡ്് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. കാസര്‍കോഡ്, വയനാട് ജില്ലകളില്‍ ഇന്നും ശക്തമായി മഴപെയ്യുന്നുണ്ട്.

കോഴിക്കോട്: ഞായറാഴ്ച്ച സംസ്ഥാനത്തെ മൂന്ന് ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലാണ് റെഡ്് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. കാസര്‍കോഡ്, വയനാട് ജില്ലകളില്‍ ഇന്നും ശക്തമായി മഴപെയ്യുന്നുണ്ട്. കണ്ണൂര്‍ ജില്ലയിലെ മലയോര മേഖലയില്‍ കനത്ത മഴ തുടരുയാണ്.

Ludo Supreme [CPR] IN

മഴ ശക്തമായി പെയ്യുന്നതോടെ വെള്ളം പൊങ്ങിയ കാസര്‍കോട് 15 ദുരിതാശ്വാസ ക്യാംപുകളിലായി 1500 പേരാണ് കഴിയുന്നത്. ഇതില്‍ 12 ക്യാംപുകളും തുറന്നത് ഇന്ന് മാത്രമാണ്. സന്നദ്ധ സംഘടനകളും ജില്ലാഭരണകൂടവുമാണ് ക്യാംപുകള്‍ നടത്തുന്നത്.

രാത്രിയാകുന്നതോടെ ക്യാമ്പുകളില്‍ എത്തുന്നവരുടെ എണ്ണം കൂടാനാണ് സാധ്യത. തേജസ്വിനി പുഴ കരകവിഞ്ഞ് നീലേശ്വരം, കയ്യൂര്‍, പ്രദേശങ്ങള്‍ പൂര്‍ണമായും വെള്ളത്തിലായി. വയനാട്ടില്‍ രക്ഷാദൗത്യം ദുഷ്‌ക്കരമെന്ന് മുഖ്യമന്ത്രി.

മോശം കാലാവസ്ഥയാണ് പ്രധാന തടസ്സം. ഉരുള്‍പൊട്ടിയ നിലമ്പുരിലെ കവളപ്പാറ, വയനാട് പുത്തുമല എന്നിവിടെ എത്ര പേര്‍ കുടുങ്ങിയെന്ന് പറയാന്‍ പറ്റാന്‍ ആകാത്ത സ്ഥിതിയാണ്. എയര്‍ ലിഫ്റ്റിങ് സാധ്യത സൈന്യം തേടുന്നുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചിട്ടുണ്ട്.

Sharekhan [CPR] IN


 

LEAVE A REPLY

Please enter your comment!
Please enter your name here