Home ദേശീയം രാജ്യത്ത് 24 മണിക്കൂറിനിടെ 66 മരണം, കൊവിഡ് ബാധിതർ 33,000 കടന്നു, മഹാരാഷ്ട്രയിൽ കൂടുതൽ രോഗികൾ

രാജ്യത്ത് 24 മണിക്കൂറിനിടെ 66 മരണം, കൊവിഡ് ബാധിതർ 33,000 കടന്നു, മഹാരാഷ്ട്രയിൽ കൂടുതൽ രോഗികൾ

22
0


ദേശീയം

ന്യൂഡൽഹി: രാജ്യത്ത് കൊവിഡ് മരണം 1074 ആയി. കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യാഴാഴ്ച രാവിലെ പുറത്തുവിട്ട കണക്കുപ്രകാരം 33,050 പേർക്ക് വൈറസ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 1718 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 66 പേരാണ് 24 മണിക്കൂറിനിടെ മരിച്ചത്. 23,651 പേരാണ് വിവിധ സംസ്ഥാനങ്ങളിലായി ചികിത്സയിൽ തുടരുകയാണ്. 8324 പേർ രോഗം ഭേദമായി ആശുപത്രി വിട്ടു.

മഹാരാഷ്ട്രയിൽ രോഗികളുടെ എണ്ണം 9915 ആയി ഉയർന്നു. 432 മരണം ഇതുവരെ റിപ്പോർട്ട് ചെയ്തു. ഗുജറാത്തിൽ പോസിറ്റീവ് കേസുകൾ 4000 കടന്നു. 197 പേർ മരണപ്പെട്ടു. ഡൽഹിയിൽ 3439 പേർക്ക് വൈറസ് സ്ഥിരീകരിച്ചു. മദ്ധ്യപ്രദേശിൽ രോഗികളുടെ എണ്ണം 2500 കടന്നു, മരണം 130 ആയി.

രാജസ്ഥാനിലും തമിഴ്നാട്ടിലും ഉത്തർപ്രദേശിലും രോഗബാധിതർ രണ്ടായിരത്തിന് മുകളിലാണ്. ആന്ധ്രാപ്രദേശിലും തെലങ്കാനയിലും ആയിരത്തിലേറേ രോഗികളുണ്ട്. കേരളത്തിൽ 495 പേർക്കാണ് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചതെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കുന്നു.


 

LEAVE A REPLY

Please enter your comment!
Please enter your name here