Home കേരളവാർത്തകൾ മൂന്നാം ദിവസവും ട്രെയിന്‍ ഗതാഗതം താറുമാറായി; 12 ട്രെയിനുകള്‍ പൂര്‍ണമായും റദ്ദാക്കി

മൂന്നാം ദിവസവും ട്രെയിന്‍ ഗതാഗതം താറുമാറായി; 12 ട്രെയിനുകള്‍ പൂര്‍ണമായും റദ്ദാക്കി

38
0


കേരളം

12 ട്രെയിനുകള്‍ പൂര്‍ണമായും റദ്ദാക്കി. കഴിഞ്ഞ ദിവസം പൂര്‍ണമായും തടസ്സപ്പെട്ട ആലപ്പുഴ വഴിയുള്ള ട്രെയിന്‍ ഗതാഗതം ഭാഗികമായി പുനസ്ഥാപിച്ചു. ആലപ്പുഴ വഴിയുള്ള ദീര്‍ഘദൂര എക്‌സ്പ്രസ് ട്രെയിനുകള്‍ സര്‍വീസ് നടത്തുന്നില്ല.

കോഴിക്കോട്: കനത്ത മഴയും മണ്ണിടിച്ചിലും കാരണം കേരളത്തിലെ ട്രെയിന്‍ ഗതാഗതം മൂന്നാം ദിവസും താറുമാറായി തുടരുന്നു. 12 ട്രെയിനുകള്‍ പൂര്‍ണമായും റദ്ദാക്കി. കഴിഞ്ഞ ദിവസം പൂര്‍ണമായും തടസ്സപ്പെട്ട ആലപ്പുഴ വഴിയുള്ള ട്രെയിന്‍ ഗതാഗതം ഭാഗികമായി പുനസ്ഥാപിച്ചു.

Ludo Supreme [CPR] IN

ആലപ്പുഴ വഴിയുള്ള ദീര്‍ഘദൂര എക്‌സ്പ്രസ് ട്രെയിനുകള്‍ സര്‍വീസ് നടത്തുന്നില്ല. പാസഞ്ചര്‍ ട്രെയിനുകള്‍ ഓടും. അതേ സമയം, ഷൊര്‍ണൂര്‍ കോഴിക്കോട് പാതയില്‍ സ്ഥിതി മോശമായി തുടരുന്നു. പാതയിലേക്ക് മണ്ണിടിഞ്ഞതാണ് പ്രശ്‌നത്തിന് കാരണം.

ഇന്ന് പൂര്‍ണമായും റദ്ദാക്കിയ തീവണ്ടികള്‍

  • 1. കണ്ണൂര്‍ – ആലപ്പുഴ എക്‌സ്പ്രസ്
  • 2. പുതുച്ചേരി-മംഗളൂരു എക്‌സ്പ്രസ്
  • 3. കോയമ്പത്തൂര്‍-മംഗളൂരു ഇന്റര്‍സിറ്റി ,
  • 4. മംഗലാപുരം -കോയമ്പത്തൂര്‍ ഇന്റര്‍സിറ്റി
  • 5. കണ്ണൂര്‍-കോയമ്പത്തൂര്‍ പാസഞ്ചര്‍
  • 6. കോഴിക്കോട്-ഷൊര്‍ണൂര്‍ പാസഞ്ചര്‍
  • 7. കോഴിക്കോട്-തൂശൂര്‍ പാസഞ്ചര്‍
  • 8. ഷോര്‍ണൂര്‍-കോയമ്പത്തൂര്‍ പാസഞ്ചര്‍
  • 9. പാലക്കാട് ടൗണ്‍-കോയമ്പത്തൂര്‍ പാസഞ്ചര്‍
  • 10. പാലക്കാട്-എറണാകുളം പാസഞ്ചര്‍
  • 11. കോയമ്പത്തൂര്‍-മംഗളൂരു പാസഞ്ചര്‍
  • 12. തൃശൂര്‍-കണ്ണൂര്‍ പാസഞ്ചർ

അതേ സമയം, നാഗര്‍കോവില്‍-മംഗലാപുരം ഏറനാട്(വടക്കാഞ്ചേരി വരെ), എറണാകുളം-തിരുവനന്തപുരം ഇന്റര്‍സിറ്റി, കായംകുളം-എറണാകുളം പാസഞ്ചര്‍, ആലപ്പുഴ-എറണാകുളം പാസഞ്ചര്‍ എന്നിവ സര്‍വീസ് നടത്തുമെന്ന് റെയില്‍വേ അറിയിച്ചു.

BharatMatrimony [CPR, Android] IN RealMe [CPS] IN


 

LEAVE A REPLY

Please enter your comment!
Please enter your name here