Home പ്രധാന വാർത്തകൾ മാല പൊട്ടിച്ചോടാൻ ശ്രമിച്ച യുവാവിനെ ധീരയായി നേരിട്ട അധ്യാപികയെ അഭിനന്ദിച്ച് സ്ഥാനാർത്ഥി കെ പി മോഹനൻ

മാല പൊട്ടിച്ചോടാൻ ശ്രമിച്ച യുവാവിനെ ധീരയായി നേരിട്ട അധ്യാപികയെ അഭിനന്ദിച്ച് സ്ഥാനാർത്ഥി കെ പി മോഹനൻ

165
0


കണ്ണൂർ

പാനൂർ: മാല പൊട്ടിച്ചോടാൻ ശ്രമിച്ച യുവാവിനെ ധീരയായി നേരിട്ട് അധ്യാപികയെ കണ്ട് അഭിനന്ദിക്കാൻ ഇടത് മുന്നണി സ്ഥാനാർത്ഥി വീട്ടിലെത്തി.

കൊളവല്ലൂർ എൽ.പി സ്ക്കൂൾ അധ്യാപിക ലീഷ്മയെ അഭിനന്ദിക്കാനാണ് കൂത്തുപറമ്പ് മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർ ത്ഥി കെ.പി.മോഹനനും പ്രവർ ത്തകരും വീട്ടിലെ ത്തിയത്.

Ludo Supreme [CPR] IN

അണിയാരം ശിവ ക്ഷേത്രത്തിനടുത്ത് കാക്രോട്ട് വഴി കുന്നോത്ത് പറമ്പിലെ വീട്ടിലേക്ക് സ്കൂട്ടറിൽ പോകുകയായിരുന്നു അദ്ധ്യാപിക ലീഷ്മ.

വൈ ചോദിക്കാൻ എന്ന വ്യാജേന അടുത്ത് വന്ന് മുളകുപൊടി വിതറി മാല പൊട്ടിച്ചു കടന്നു കളയാൻ ശ്രമിച്ച യുവാവിനെ മനസ്സാന്നിധ്യം കൈവിടാതെ തടഞ്ഞുവെക്കുകയായിരുന്നു. അതുവഴി വന്ന കാർ യാത്രികരും നാട്ടുകാരും ചേർന്ന് പിന്നീട് യുവാവിനെ പിടികൂടി. ഒരു നിമിഷം പതറിപ്പോയെങ്കിലും ഉണ്ണിയാർച്ചയെ പോലെ ഉയർത്തെഴുന്നേറ്റ് യുവാവിനെ പിടിച്ചുവെച്ച ബഹളമുണ്ടാക്കി.

നാട്ടുകാരുടെയും അതുവഴി വന്ന കാർ യാത്രയുടെയും സമയോചിതമായ ഇടപെടൽ കൊണ്ട് മോഷ്ടാവ് നിന്ന് മാല ലീഷ്മ തിരിച്ചുവാങ്ങി.

കോഴിക്കോട് നരിക്കുനി കിഴരിയൂർ കുലുക്കല്ലൂർ സ്വദേശി അൻഷാദ് സമൻ 20നെ ചൊക്ലി പോലീസ് അറസ്റ്റ് ചെയ്തു. യുവാവിൽ നിന്ന് മറ്റൊരു സ്വർണമാലയും ചെന്നൈയിലേക്ക് റിസർവ് ചെയ്ത ട്രെയിൻ ടിക്കറ്റ് പോലീസ് കണ്ടെടുത്തു.

പിടിവലിക്കിടെ കഴുത്തിന് പരിക്കേറ്റ ലീഷ്മ ചൊക്ലിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. ധീരയായ ആയ നാടിന് അഭിമാനമായി മാറിയ ലീഷ്മയെ അഭിനന്ദനം അറിയിക്കാൻ എത്തിയ സ്ഥാനാർഥി കൊപ്പം എൽഡിഎഫ് പ്രവർത്തകരായ കെ ഫൈസൽ, എസ് കുഞ്ഞിരാമൻ, സി എച്ച് സ്വാമിനാഥൻ, കെ പി ഷിബു, എം പി മഹേഷ്,മാതാണ്ടി രാജൻ എന്നിവരും ഉണ്ടായിരുന്നു.

Sharekhan [CPR] IN


 

LEAVE A REPLY

Please enter your comment!
Please enter your name here