Home കേരളവാർത്തകൾ മറക്കുമോ, ആ തട്ടിപ്പ്‌; ഉമ്മന്‍ചാണ്ടി ഉദ്ഘാടനം ചെയ്ത എയർ ആംബുലൻസ്‌‌ പറന്നില്ല, അഞ്ചു കോടിരൂപ എവിടെയെന്നും...

മറക്കുമോ, ആ തട്ടിപ്പ്‌; ഉമ്മന്‍ചാണ്ടി ഉദ്ഘാടനം ചെയ്ത എയർ ആംബുലൻസ്‌‌ പറന്നില്ല, അഞ്ചു കോടിരൂപ എവിടെയെന്നും അറിയില്ല

60
0


കേരളം

തിരുവനന്തപുരം : ദുരന്തമേഖലയിൽ രക്ഷാപ്രവർത്തനത്തിനും ആകാശ നിരീക്ഷണത്തിനും കേരള പൊലീസ്‌ ഹെലികോപ്‌ടർ  വാടകയ്‌‌ക്കെടുത്തതിനെ കുറ്റപ്പെടുത്തുന്ന യുഡിഎഫ്,‌ സ്വന്തം ഭരണകാലത്ത്‌ എയർ ആംബുലൻസിന്‌ അനുവദിച്ച അഞ്ചുകോടിരൂപ ആവിയായി.

തെരഞ്ഞെടുപ്പു പ്രഖ്യാപനത്തിന്‌ തൊട്ടുമുമ്പ്‌ ചാക്ക രാജീവ്‌ ഗാന്ധി അക്കാദമി ഫോർ ഏവിയേഷൻ ടെക്‌നോളജിയിലെ പരിശീലന വിമാനമാണ്‌ എയർ ആംബുലൻസായി അവതരിപ്പിച്ച്‌‌ നാടകം കളിച്ചത്‌. അന്നത്തെ മുഖ്യമന്ത്രി  ഉമ്മൻചാണ്ടിയും മന്ത്രി രമേശ്‌ ചെന്നിത്തലയടക്കമുള്ളവര്‍ പങ്കെടുത്ത ചടങ്ങിന്റെ ഫോട്ടോ മാത്രം ബാക്കി. എയർ ആംബുലൻസ്‌ ആകാശത്ത്‌ പറന്നില്ല, അനുവദിച്ച  അഞ്ചു കോടിരൂപ എവിടെയെന്നും അറിയില്ല.

Ludo Supreme [CPR] IN

അവയവമാറ്റമടക്കം അടിയന്തരാവശ്യത്തിനെന്നു പറഞ്ഞാണ്‌ എയർ ആംബുലൻസ്‌ പദ്ധതി യുഡിഎഫ്‌ പ്രഖ്യാപിച്ചത്‌. 2016 മാർച്ച്‌ രണ്ടിന്‌ രാജീവ്‌ ഗാന്ധി അക്കാദമിയിൽ എത്തിയ  ഉമ്മൻചാണ്ടിയും സംഘവും ‘പൈപ്പർ എയർക്രാഫ്റ്റ്‌’ ഇരട്ട എൻജിൻ വിമാനത്തെ എയർ ആംബുലൻസാക്കി നാടകീയമായി‌ ഉദ്‌ഘാടനം നിർവഹിച്ചു. മുഖ്യമന്ത്രിയെന്ന നിലയിൽ‌ രാജീവ്‌ ഗാന്ധി അക്കാദമി ഫോർ ഏവിയേഷൻ ടെക്‌നോളജി ചെയർമാനായ ഉമ്മൻചാണ്ടി അറിഞ്ഞാണ്‌ ഈ തട്ടിപ്പ്‌.

കേന്ദ്ര ഏവിയേഷൻ വകുപ്പ്‌ എയർ ആംബുലൻസ്‌ മാർഗനിർദേശത്തിൽ പറയുന്ന സ്‌ട്രക്‌ചർ ഉൾപ്പെടെ ഒന്നും ഇതിലില്ലായിരുന്നു. എയർ ആംബുലൻസിനുള്ള നിബന്ധനപ്രകാരം ഈ വിമാനത്തിന്‌ അനുമതി ലഭിക്കില്ല. ഇതറിഞ്ഞിട്ടും തെരഞ്ഞെടുപ്പ്‌ ലക്ഷ്യമിട്ട്‌ തട്ടിപ്പുനടത്തുകയായിരുന്നു.

മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും യാത്രയ്‌ക്ക്‌ വാങ്ങിയ പൈപ്പർ എയർക്രഫ്റ്റ്‌ വിവാദമായതോടെ പരിശീലനത്തിനെന്ന പേരിലാക്കിയതായി അന്ന്‌ പരാതി ഉയർന്നു. ഈ വിമാനം പറപ്പിക്കാൻ സിവിൽ ഏവിയേഷൻ അനുമതിയും ലഭിച്ചിരുന്നില്ല.

എൽഡിഎഫ്‌ സർക്കാർ അധികാരമേറ്റശേഷമാണ്‌ ഈ വിമാനത്തിനടക്കം പരിശീലനാനുമതിയായതും പൈലറ്റുമാരെ ലഭിച്ചതും.  ഇപ്പോൾ കണ്ണൂരിലടക്കം രാജീവ്‌ ഗാന്ധി അക്കാദമി ഫോർ ഏവിയേഷൻ ടെക്‌നോളജിക്ക്‌ ശാഖയുണ്ട്‌.

കടപ്പാട് : ദേശാഭിമാനി

Sharekhan [CPR] IN


 

LEAVE A REPLY

Please enter your comment!
Please enter your name here