Home കേരളവാർത്തകൾ ‘പിണറായി ചെങ്കൊടി പിടിച്ച വര്‍ഗവഞ്ചകന്‍’; മാവോവാദികളുടെ കുറിപ്പ് വയനാട് പ്രസ് ക്ലബ്ബിലേക്ക്

‘പിണറായി ചെങ്കൊടി പിടിച്ച വര്‍ഗവഞ്ചകന്‍’; മാവോവാദികളുടെ കുറിപ്പ് വയനാട് പ്രസ് ക്ലബ്ബിലേക്ക്

59
0


കേരളം

അട്ടപ്പാടിയില്‍ മാവോവാദികളെ വെടിവെച്ചു കൊലപ്പെടുത്തിയ നടപടിയില്‍ പ്രതികരിച്ച് മാവോവാദികളുടെ കുറിപ്പ്. ഭരണകൂടഭീകരതക്കെതിരെ തെരുവിലിറങ്ങണമെന്ന് ആഹ്വാനം ചെയ്തുകൊണ്ട് സി.പി.ഐ മാവോയിസ്റ്റ് നാടുകാണി ഏരിയ വക്താവ് അജിതയുടെ പേരിലുള്ള കുറിപ്പ് വയനാട് പ്രസ് ക്ലബ്ബിലേക്ക് എത്തുകയാണ് ചെയ്തിരിക്കുന്നത്.

ജനകീയ മാവോവാദി വിപ്ലവകാരികളെ അതിനിഷ്ഠൂരമായി കൊലപ്പെടുത്തിയ ഭരണകൂട നടപടിയെ അപലപിക്കുന്നു എന്ന് പറഞ്ഞാണ് കുറിപ്പ് ആരംഭിക്കുന്നത്. ചെങ്കൊടി പിടിച്ച വര്‍ഗവഞ്ചകനായ പിണറായി വിജയനെ തിരിച്ചറിയണമെന്നും കുറിപ്പില്‍ പറയുന്നു.

Ludo Supreme [CPR] IN

ഇപ്പോഴത്തെ നടപടിയിലൂടെ പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനും ഉള്‍പ്പെടുന്ന കപട കമ്മ്യൂണിസ്റ്റുകള്‍ ഹിന്ദുത്വ ഫാസിസ്റ്റുകളായ നരേന്ദ്രമോദി അടക്കമുള്ളവരുടെ പാദസേവകരാണെന്ന് തെളിയിച്ചിരിക്കുകയാണെന്നും കുറിപ്പില്‍ പറയുന്നു.

Flipkart [CPS] IN

മേപ്പാടിയില്‍ നിന്ന് പോസ്റ്റ് ചെയ്ത കത്ത് ചൊവ്വാഴ്ച രാവിലെയാണ് പ്രസ് ക്ലബ്ബില്‍ ലഭിച്ചത്. നേരത്തെ ലഭിച്ച കുറിപ്പുകളും അജിതയുടെ പേരിലാണ് ഉണ്ടായിരുന്നത്.

BharatMatrimony [CPR, Android] IN RealMe [CPS] IN


 

LEAVE A REPLY

Please enter your comment!
Please enter your name here