കേരളം
പാലാ: പാലായില്‍ വോട്ടെടുപ്പ് അവസാനിച്ചപ്പോള്‍ പോളിങ്ങ് ശതമാനം 71.26. ഉയര്‍ന്ന പോളിങ്ങില്‍ പ്രതീക്ഷയുണ്ടെന്ന് മൂന്നു മുന്നണികളും പറഞ്ഞു. രാത്രിയോടെ എക്സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്ത് വരും.
രാവിലെ ഏഴ് മണി മുതല്‍ വൈകീട്ട് ആറ് മണിവരെയാണ് വോട്ടെടുപ്പ് നടന്നത്. വോട്ടര്‍മാരുടെ വലിയ നിര തന്നെ ബൂത്തുകളില്‍ ദൃശ്യമായിരുന്നു.
പാലായില്‍ ആകെ 1,79,107 വോട്ടര്‍മാരാണ് ഉള്ളത്. കനത്ത മഴയെ അവഗണിച്ചും ഒരുപാട് ആളുകള്‍ വോട്ട് ചെയ്യാനെത്തി.
അവസാന മണിക്കൂറുകളിലാണ് താരതമ്യേന പോളിങ്ങ് ശതമാനം കുറഞ്ഞത്. ആറു മണിയോടെ പോളിങ്ങ് ശതമാനം 68.7 ശതമാനം ആയിരുന്നു.