Home ദേശീയം പന്ത്രണ്ടാം ദിനവും ഇന്ധന വില മേലോട്ട്; പച്ചക്കറിവില കൂട്ടേണ്ടി വരുമെന്ന് കച്ചവടക്കാര്‍

പന്ത്രണ്ടാം ദിനവും ഇന്ധന വില മേലോട്ട്; പച്ചക്കറിവില കൂട്ടേണ്ടി വരുമെന്ന് കച്ചവടക്കാര്‍

51
0


ദേശീയം

തിരുവനന്തപുരം: തുടര്‍ച്ചയായ പന്ത്രണ്ടാമത്തെ ദിവസവും ഇന്ധനവില കൂട്ടി. പെട്രോള്‍ ലിറ്ററിന് 31 പൈസയും ഡീസല്‍ ലിറ്ററിന് 34 പൈസയുമാണ് കൂട്ടിയത്. തിരുവനന്തപുരത്ത് പെട്രോളിന് 92.07 രൂപയും ഡീസലിന് 86.61 രൂപയുമാണ് വില. കൊച്ചിയില്‍ പെട്രോളിന് 90.36 രൂപയും, ഡീസലിന് 85.05 രൂപയുമായി വില ഉയര്‍ന്നു.

അതേസമയം ഇന്ധവില കുതിച്ചുയരുന്ന പശ്ചാത്തലത്തില്‍ പച്ചക്കറി വിലയും കൂട്ടേണ്ടി വരുമെന്നാണ് കച്ചവടക്കാര്‍ പറയുന്നത്. നിലവില്‍ ചെറിയുള്ളിയുടെ വില കിലോയ്ക്ക് നൂറു രൂപയ്ക്ക് മുകളിലാണ്.

Ludo Supreme [CPR] IN

ദിനം പ്രതി ഇന്ധന വില കുതിച്ചുയരുന്നത് തങ്ങളുടെ നിലനലില്‍പ്പ് തന്നെ അവതാളത്തിലാക്കുകയാണെന്ന് പച്ചക്കറി കച്ചവടക്കാര്‍ പറയുന്നു.

ഇന്ധന വിലവര്‍ദ്ധനവിനെതിരെ കടുത്ത വിമര്‍ശനമാണ് ഉയര്‍ന്നു വരുന്നത്. യു.പി.എ സര്‍ക്കാരിന്റെ ഭരണകാലത്ത് ഇന്ധനവില വര്‍ധനവിനെതിരെ ബി.ജെ.പിയുടെയും നരേന്ദ്ര മോദിയുടെയും നേതൃത്വത്തില്‍ നടന്ന പ്രതിഷേധ പ്രകടനങ്ങളുടെയും ഓണ്‍ലൈന്‍ ക്യാംപെയ്‌നുകളുടെയും ചിത്രങ്ങള്‍ പങ്കുവെച്ചു കൊണ്ടാണ് പലരും വിമര്‍ശനമുന്നയിച്ചിരിക്കുന്നത്. പെട്രോളിന്റെയും ഡീസലിന്റെയും വില വര്‍ദ്ധന നിത്യോപയോഗ സാധനങ്ങളുടെ വില വര്‍ദ്ധനവിനും ഇടയാക്കിയിട്ടുണ്ട്.

കോര്‍പ്പറേറ്റുകളെ സഹായിക്കാനാണ് കേന്ദ്രം ഇന്ധന വില തുടര്‍ച്ചയായി കൂട്ടുന്നത് എന്ന് പ്രതിപക്ഷം വിമര്‍ശനം ഉന്നയിക്കുന്നുണ്ട്. ലോകത്ത് ഇന്ധനത്തിന് ഏറ്റവും കൂടുതല്‍ നികുതി ഈടാക്കുന്ന രാജ്യങ്ങളില്‍ ഒന്നാണ് ഇന്ത്യ.

BharatMatrimony [CPR, Android] IN RealMe [CPS] IN


 

LEAVE A REPLY

Please enter your comment!
Please enter your name here