Home കേരളവാർത്തകൾ തെരഞ്ഞെടുപ്പിൽ എസ്ഡിപിഐയും ജമാഅത്തെ ഇസ്ലാമിയുമായി കൈകോർക്കാമെന്ന് ലീഗ്‌

തെരഞ്ഞെടുപ്പിൽ എസ്ഡിപിഐയും ജമാഅത്തെ ഇസ്ലാമിയുമായി കൈകോർക്കാമെന്ന് ലീഗ്‌

8
0


കേരളം

കോഴിക്കോട്‌ : പഞ്ചായത്ത്‌ തെരഞ്ഞെടുപ്പിൽ തീവ്രവാദ – വർഗീയ കക്ഷികളെ കൂട്ടുപിടിച്ച്‌ മത്സരിക്കാൻ  മുസ്ലിംലീഗ്‌ ഒരുങ്ങുന്നു. ‌ജയിക്കാൻ ജനകീയമുന്നണി രൂപീകരിച്ച്‌ മത്സരിക്കണമെന്ന പ്രവർത്തകർക്ക്‌ ‌മുസ്ലിംലീഗ് നേതൃത്വം നൽകിയ നിർദേശം ഇതിന്റെ ഭാഗമെന്നാണ്‌ സൂചന. ജമാഅത്തെ ഇസ്ലാമി പിന്തുണക്കുന്ന വെൽഫെയർ പാർടി, തീവ്രവാദകക്ഷിയായ എസ്‌ഡിപിഐ എന്നിവയെ കൂട്ടുപിടിക്കുന്നതിന്‌ മറയായാണീ   നിർദേശം . ലോകസഭാ തെരഞ്ഞെടുപ്പിൽ കിട്ടിയ വെൽഫയർപാർടി–- എസ്‌ഡിപിഐ പിന്തുണ ഉറപ്പാക്കുന്നതിനുള്ള ആസൂത്രണമാണ്‌ ജനകീയമുന്നണിയിലൂടെ ലീഗ്‌ മുന്നോട്ടുവെച്ചിരിക്കുന്നത്‌.  ‌ സംസ്ഥാന ജനറൽ സെക്രട്ടറി കെ പി എ മജീദ്‌ കഴിഞ്ഞ ദിവസം മണ്ഡലം–-പഞ്ചായത്ത്‌ കമ്മിറ്റികൾക്ക്‌ അയച്ച സർക്കുലറിലാണ്‌ നിർദേശങ്ങൾ.

ജയിക്കാൻ സാധ്യത കുറഞ്ഞ പഞ്ചായത്ത്‌–-മുനിസിപ്പാലിറ്റികളിൽ ജനകീയ മുന്നണിയാകാമെന്ന്‌‌   സർക്കുലറിൽ പറയുന്നു. സഹകരിക്കാൻ പറ്റുന്ന പ്രത്യേക വിഭാഗങ്ങളുമായോ സംഘടനകളുമായോ വിജയിക്കാനായി നീക്കുപോക്കു നടത്താം, പൊതുസമ്മതിയുള്ള സ്വതന്ത്രരെ മത്സരി പ്പിക്കാം എന്നീ നിർദേശങ്ങളുമുണ്ട്‌.  വെൽഫെയർപാർടിയിലും  എസ്‌ഡിപിഐയിലും കണ്ണുവെച്ചാണിത്‌.ലീഗ്‌ സുശക്തമെന്നകാശപ്പെടുന്ന മലപ്പുറം ജില്ലയിലടക്കം ഇവയെ കൂട്ടാതെ എൽഡിഎഫിനെ പരാജയപ്പെടുത്താനാകില്ലെന്ന ബോധ്യവും  കാരണമാണ്‌.

2017–-ൽ നടന്ന  മലപ്പുറം ലോകസഭാ, വേങ്ങര നിയമസഭാ ഉപതെരഞ്ഞെടുപ്പുകളിൽ ലീഗിന്‌ ഈ ശക്തികളുടെ പിൻബലമുണ്ടായിരുന്നു. ‌ ലോകസഭാ തെരഞ്ഞെടുപ്പിൽ അത്‌ സുശക്തമാക്കാനായി. ലോകസഭയിൽ സഹായിച്ച വരോടുള്ള ഉപകാരസ്‌മരണയായി മാറും ജനകീയ മുന്നണി.

തദ്ദേശ തെരഞ്ഞെടുപ്പിൽ   ‌കോൺഗ്രസുമായി ചേർന്ന്‌ മത്സരിച്ചാൽ ജയസാധ്യത കുറവാണെന്ന  വിലയിരുത്തൽ ലീഗ്‌ നേതൃത്വത്തിൽ നല്ലൊരുവിഭാഗത്തിനുണ്ട്‌ ‌. ഇതും വർഗീയ–-തീവ്രവാദശക്തികളെ തേടുന്നതിനുള്ള പ്രേരണയാണ്‌‌.   അതേസമയം ജമാഅത്ത്‌, എസ്‌ഡിപിഐ ബന്ധത്തിൽ ജനകീയ മുന്നണി എന്ന നിർദേശം പ്രവർത്തകരിൽ എതിർപ്പുളവാക്കും. ലീഗ്‌നീക്കം കോൺഗ്രസും സംശയത്തോടെയാണ്‌ കാണുന്നത്‌.


 

LEAVE A REPLY

Please enter your comment!
Please enter your name here