Home കേരളവാർത്തകൾ ജി.എസ്.ടി വരുമാനത്തില്‍ വന്‍ ഇടിവ്, സഹായിച്ചില്ലെങ്കിലും തരാനുള്ള പണമെങ്കിലും കേന്ദ്രം നല്‍കണമെന്ന് തോമസ് ഐസക്ക്

ജി.എസ്.ടി വരുമാനത്തില്‍ വന്‍ ഇടിവ്, സഹായിച്ചില്ലെങ്കിലും തരാനുള്ള പണമെങ്കിലും കേന്ദ്രം നല്‍കണമെന്ന് തോമസ് ഐസക്ക്

81
0


കേരളം

തിരുവനന്തപുരം: സംസ്ഥാനത്തെ സാമ്പത്തിക സ്ഥിതി മോശമെന്ന് ധനമന്ത്രി തോമസ് ഐസക്ക്. ജി.എസ്.ടിയുടെ മാര്‍ച്ച്, ഏപ്രില്‍ മാസത്തെ വരുമാനത്തില്‍ വന്‍ ഇടിവുണ്ടായെന്നും ധനമന്ത്രി പറഞ്ഞു.

മെയ് മാസത്തില്‍ സ്ഥിതി കൂടുതല്‍ മോശമാവുമെന്നും അദ്ദേഹം പറഞ്ഞു. കുടിശ്ശികകള്‍ തീര്‍ക്കുന്നത് വന്‍ സാമ്പത്തിക തിരിച്ചടിയുണ്ടാക്കും. സഹായിച്ചില്ലെങ്കിലും തരാനുള്ള പണം കേന്ദ്രസര്‍ക്കാര്‍ നല്‍കണമെന്നും അദ്ദേഹം പറഞ്ഞു.

Ludo Supreme [CPR] IN

പ്രതീക്ഷിച്ചതിന്റെ നാലിലൊന്ന് വരുമാനം പോലുമില്ലെന്ന് തോമസ് ഐസക്ക് വ്യക്തമാക്കി.

ലോക്ക് ഡൗണ്‍ മൂന്നാമതും നീട്ടിയ സര്‍ക്കാര്‍ സംസ്ഥാനങ്ങള്‍ക്ക് എന്തു സംഭവിക്കുന്നെന്ന് ശ്രദ്ധിക്കുന്നില്ല. സംസ്ഥാനങ്ങള്‍ തകരാതിരിക്കാനുള്ള നടപടികള്‍ കേന്ദ്ര സര്‍ക്കാര്‍ സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.

കേന്ദ്രസര്‍ക്കാരിന്റെ നയം തിരുത്തിയേ തീരൂ എന്നും സംസ്ഥാനങ്ങളെയും ജനങ്ങളെയും ഒരുമിച്ച് നിര്‍ത്തിയാലല്ലാതെ കൊവിഡ് 19നെതിരെയുള്ള പോരാട്ടം മുന്നോട്ട് കൊണ്ടു പോവാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.

നിലവിലെ സ്ഥിതി താത്കാലികമായി പരിഹരിക്കുന്നതിന് 1000 കോടി കടമെടുക്കാന്‍ തീരുമാനിച്ചിരിക്കുകയാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

Sharekhan [CPR] IN


 

LEAVE A REPLY

Please enter your comment!
Please enter your name here