Home കേരളവാർത്തകൾ ജനങ്ങളുടെ ദീര്‍ഘകാലത്തെ സ്വപ്നം സാക്ഷാത്ക്കരിക്കുന്നു,തുരുത്തിമുക്ക് പാലം ടെണ്ടറായി

ജനങ്ങളുടെ ദീര്‍ഘകാലത്തെ സ്വപ്നം സാക്ഷാത്ക്കരിക്കുന്നു,തുരുത്തിമുക്ക് പാലം ടെണ്ടറായി

78
0


കേരളം

ഊരാളുങ്കല്‍ സൊസൈറ്റിയാണ് ടെണ്ടര്‍ നേടിയത്. പാലത്തിന്റെ നിര്‍മ്മാണത്തിന് അനുവദിച്ചത് 15 കോടി രൂപ.

തിരുവനന്തപുരം: കണ്ണൂര്‍ തുരുത്തിമുക്ക് പാലത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ടെണ്ടറായെന്ന് കുത്തുപറമ്പ് നിയോജക മണ്ഡലം എം.എല്‍.എ.യും ആരോഗ്യ വകുപ്പ് മന്ത്രിയുമായ കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. കോഴിക്കോട് ഊരാളുങ്കല്‍ സൊസൈറ്റിയാണ് ടെണ്ടര്‍ നേടിയത്.

Ludo Supreme [CPR] IN
Flipkart [CPS] IN

15 കോടി രൂപയാണ് പാലത്തിന്റെ നിര്‍മ്മാണത്തിനായി അനുവദിച്ചത്. എത്രയും വേഗം പാലത്തിന്റെ നിര്‍മ്മാണോദ്ഘാടനം നടത്തി നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

കോഴിക്കോട് ജില്ലയിലെ എടച്ചേരി ഗ്രാമ പഞ്ചായത്തിലേയും കണ്ണൂര്‍ ജില്ലയിലെ കരിയാട് മേഖലയേയും ബന്ധിപ്പിക്കുന്നതാണ് തുരുത്തിമുക്ക് പാലം. ഈ മേഖലയിലെ ജനങ്ങളുടെ ദീര്‍ഘകാലത്തെ സ്വപ്നമാണ് ഈ സര്‍ക്കാര്‍ സാക്ഷാത്ക്കരിക്കുന്നത്. പാലം വരുന്നതോടു കൂടി കണ്ണൂര്‍ ജില്ലയില്‍ നിന്നും കോഴിക്കോടേക്കും തിരിച്ചുമുള്ള ഇവിടത്തെ ജനങ്ങളുടെ യാത്ര സുഗമമാകും.

ദേശീയ ജലപാത കടന്നുപോകുന്നതു കൊണ്ട് നിലവില്‍ തയ്യാറാക്കിയ ഡിസൈന്‍ പ്രകാരമുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോകാന്‍ കഴിയാത്ത സാഹചര്യമായിരുന്നു നേരത്തെ ഉണ്ടായിരുന്നത്. ഇതുംകൂടി കണക്കിലെടുത്താണ് എടച്ചേരി പഞ്ചായത്തിനെ ബന്ധപ്പെടുത്തിക്കൊണ്ടുള്ള പാലത്തിന്റെ പുതിയ ഡിസൈന്‍ തയ്യാറാക്കിയത്.

പാലത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കാന്‍ പൊതുമരാമത്ത് വകുപ്പു മന്ത്രി ജി. സുധാകരന്റേയും മന്ത്രി കെ. കെ. ശൈലജ ടീച്ചറുടേയും നേതൃത്വത്തില്‍ തിരുവനന്തപുരത്ത് യോഗവും ചേര്‍ന്നിരുന്നു.  

Sharekhan [CPR] IN


 

LEAVE A REPLY

Please enter your comment!
Please enter your name here