Home ദേശീയം ഖുഷ്‌ബു ബിജപിയിലേക്ക്‌; കോൺഗ്രസ്‌ വക്‌താവ്‌ സ്‌ഥാനത്ത്‌ നിന്ന്‌ മാറ്റി; രാജിക്കത്ത്‌ നൽകി

ഖുഷ്‌ബു ബിജപിയിലേക്ക്‌; കോൺഗ്രസ്‌ വക്‌താവ്‌ സ്‌ഥാനത്ത്‌ നിന്ന്‌ മാറ്റി; രാജിക്കത്ത്‌ നൽകി

133
0


ദേശീയം

ന്യൂഡൽഹി : നടി ഖുശ്ബുവിനെ കോൺഗ്രസ്‌  എഐസിസി വക്‌താവ്‌  സ്‌ഥാനത്തുനിന്ന്‌ മാറ്റി.  ഖുശ്ബു കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേരുന്നുവെന്ന വാർത്തകൾക്കിടെയാണ്‌  നടപടി.അതേസമയം ഖുശ്‌ബു പാർടി അധ്യക്ഷ സോണിയ ഗാന്ധിക്ക്‌ രാജിക്കത്ത്‌ നൽകി. ജനങ്ങളുമായി ബന്ധമില്ലാത്തവരാണ്‌ പാർടിയെ നിയന്ത്രിക്കുന്നതെന്ന്‌ രാജിക്കത്തിൽ ആരോപിച്ചു.

ഖുശ്ബു ബിജെപിയിൽ ചേരുമെന്ന സൂചനകൾ  നേരത്തെ ഉയർന്നിരുന്നു. ബിജെപി ദേശീയ നേതാക്കളെ കാണാനായി ഖുശ്ബു ഡൽഹിയിൽ എത്തിയിട്ടുമുണ്ട്‌. ബിജെപി അധ്യക്ഷൻ ജെ പി നഡ്ഡയിൽനിന്ന്‌ ഇന്ന്‌ അംഗത്വം  സ്വീകരിക്കുമെന്നും പറയുന്നു.

Ludo Supreme [CPR] IN

നേരത്തെ ദേശീയ വിദ്യാഭ്യാസ നയത്തെ  പിന്തുണച്ച്‌ ഇവർ രംഗത്തെത്തിയത്‌ വിവാദമായിരുന്നു. എന്നാൽ ബിജെപി പ്രവേശനത്തെ കുറിച്ച്‌ പ്രതികരിക്കാൻ താരം തയ്യാറായിട്ടില്ല. വരാനിരിക്കുന്ന തമിഴ്‌നാട്‌ നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാർഥിയാണ്‌ ഖുഷ്‌ബു എന്നും അഭ്യൂഹങ്ങളുണ്ട്‌.

Sharekhan [CPR] IN


 

LEAVE A REPLY

Please enter your comment!
Please enter your name here