Home പ്രധാന വാർത്തകൾ ക്രമസമാധാന പ്രശ്നമായി പാനൂരിലെ ലീഗ് ഓഫീസ്; ലീഗ് ഹൗസിൽ ഇന്നും സംഘർഷം; പോലീസ് ലാത്തി വീശി

ക്രമസമാധാന പ്രശ്നമായി പാനൂരിലെ ലീഗ് ഓഫീസ്; ലീഗ് ഹൗസിൽ ഇന്നും സംഘർഷം; പോലീസ് ലാത്തി വീശി

70
0


പാനൂർ

പാനൂർ:ലീഗ് ഓഫീസിൽ കൂട്ടയടി.പോലീസ് ലാത്തി വീശി.മുസ്ലീംലീഗ് കൂത്തുപറമ്പ് മണ്ഡലം ഭാരവാഹി യോഗം നടക്കുന്നതിനിടെ യൂത്ത് ലീഗ് പ്രവർത്തകർ യോഗം അലങ്കോലമാക്കാൻ ശ്രമിക്കുകയും,ചേരിതിരിഞ്ഞ് തല്ലു നടക്കുകയുമായിരുന്നു.

സ്ഥലത്തെത്തിയ പോലീസ് ലാത്തിവീശി ഇരുവിഭാഗത്തെയും തുരത്തി.യോഗം നിറുത്തിവെപ്പിക്കുകയും ചെയ്തു.കോറോണ മാനദണ്ഢങ്ങൾ കാറ്റിൽപറത്തിയാണ് അമ്പതിലധികം പേർ ചേരിതിരിഞ്ഞ് അക്രമത്തിലേർപ്പെട്ടത്.ഇവർക്കെതിരെ കേസെടുക്കുമെന്ന് പോലീസ് അറിയിച്ചു.

Ludo Supreme [CPR] IN

SM MEDIA NEWS വാട്സ്ആപ്പില്‍ ലഭിക്കുവാന്‍ ക്ലിക്ക് ചെയ്യുക

മുസ്ലീംലീഗിലെ ടി.അബൂബക്കർ,റിയാസ് നൊച്ചോളി എന്നിവരെ പുറത്താക്കിയതുമായി ബന്ധപ്പെട്ടുള്ള തർക്കമാണ് ഓഫീസിനുള്ളിൽ വെച്ചുള്ള അടിയിൽ കലാശിച്ചത്.ഇവരെ അനുകൂലിക്കുന്ന വലിയ വിഭാഗം പ്രവർത്തകർ പാനൂരിൽ ഇരുവർക്കും അഭിവാദ്യം അർപ്പിച്ച് ഫ്ലക്സ്ബോർഡുകൾ സ്ഥാപിച്ചിരുന്നു.കഴിഞ്ഞ ദിവസവും ഓഫീസിൽ അടി നടന്നിരുന്നു.

Sharekhan [CPR] IN


 

LEAVE A REPLY

Please enter your comment!
Please enter your name here