Home കേരളവാർത്തകൾ കേരളത്തില്‍ ചികിത്സയിലുള്ളത് 1366 പേര്‍ ; 7 ജില്ലകളില്‍ നൂറിലധികം രോഗികള്‍; ഏറ്റവും കൂടുതല്‍ രോഗികള്‍...

കേരളത്തില്‍ ചികിത്സയിലുള്ളത് 1366 പേര്‍ ; 7 ജില്ലകളില്‍ നൂറിലധികം രോഗികള്‍; ഏറ്റവും കൂടുതല്‍ രോഗികള്‍ മലപ്പുറത്ത്; ജില്ല തിരിച്ചുള്ള കണക്കുകള്‍ ഇങ്ങനെ

3
0


കേരളം

തിരുവനന്തപുരം: സംസ്ഥാനത്ത് പുതുതായി 79 പേര്‍ക്ക് രോഗം സ്ഥിരീകരിക്കുകയും 60 പേര്‍ക്ക് രോഗം ഭേദമാവുകയും ചെയ്തതോടെ സംസ്ഥാനത്ത് നിലവില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 1366 ആയി.

മലപ്പുറം ജില്ലയിലാണ് ഏറ്റവും കൂടുതല്‍ രോഗികള്‍ ചികിത്സയിലുള്ളത്. 210 പേരാണ് ജില്ലയില്‍ കൊവിഡ് രോഗത്തിന് ചികിത്സയിലുള്ളത്. ഏഴു ജില്ലകളില്‍ നൂറിലധികം രോഗികള്‍ ചികിത്സയിലുണ്ട്.

പാലക്കാട് 143, തൃശ്ശൂര്‍ 150 തിരുവനന്തപുരം 51 കൊല്ലം 86 പത്തനംതിട്ട 101, ആലപ്പുഴ 100, കോട്ടയം 60, ഇടുക്കി 27, ഏറണാകുളം 95, കോഴിക്കോട് 102, വയനാട് 16, കണ്ണൂര്‍ 132, കാസര്‍ഗോഡ് 93 എന്നിങ്ങനെയാണ് മറ്റു ജില്ലകളിലെ രോഗികളുടെ എണ്ണം.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ മലപ്പുറം ജില്ലയില്‍ നിന്നുള്ള 15 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 13 പേര്‍ക്കും, ആലപ്പുഴ, തൃശൂര്‍, കണ്ണൂര്‍ ജില്ലകളില്‍ നിന്നുള്ള 7 പേര്‍ക്ക് വീതവും, പത്തനംതിട്ട, പാലക്കാട് ജില്ലകളില്‍ നിന്നുള്ള 6 പേര്‍ക്ക് വീതവും, തിരുവനന്തപുരം, കൊല്ലം, കോട്ടയം, കോഴിക്കോട് ജില്ലകളില്‍ നിന്നുള്ള 4 പേര്‍ക്ക് വീതവും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 2 പേര്‍ക്കും രോഗം സ്ഥിരീകരിച്ചു.

ഇതില്‍ 47 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും (കുവൈറ്റ്-23, യു.എ.ഇ.-12, ഖത്തര്‍-5, ഒമാന്‍-3, സൗദി അറേബ്യ-2, ബഹറിന്‍-1, തജിക്കിസ്ഥാന്‍-1) 26 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും (മഹാരാഷ്ട്ര-13, തമിഴ്നാട്-5, ഡല്‍ഹി-3, പശ്ചിമ ബംഗാള്‍-2, കര്‍ണാടക-1, ഗുജറാത്ത്-1, ഒഡീഷ-1) വന്നതാണ്. 5 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. തിരുവനന്തപുരം ജില്ലയിലെ 2 പേര്‍ക്കും മലപ്പുറം, കണ്ണൂര്‍, പാലക്കാട് ജില്ലകളിലെ ഒരാള്‍ക്ക് വീതമാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. ഇതുകൂടാതെ പത്തനംതിട്ട ജില്ലയിലെ ഒരു ആരോഗ്യ പ്രവര്‍ത്തകയ്ക്കും രോഗം ബാധിച്ചു.

അതേസമയം രോഗം സ്ഥിരികരിച്ച് ചികിത്സയിലായിരുന്ന 60 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 14 പേരുടെയും (ഒരു കൊല്ലം സ്വദേശി), പാലക്കാട് ജില്ലയില്‍ നിന്നുള്ള 9 പേരുടെയും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 8 പേരുടെയും, മലപ്പുറം (ഒരു തിരുവനന്തപുരം സ്വദേശി) ജില്ലയില്‍ നിന്നുള്ള 7 പേരുടെയും, ആലപ്പുഴ, വയനാട് ജില്ലകളില്‍ നിന്നുള്ള 5 പേരുടെ വീതവും, കോട്ടയം ജില്ലയില്‍ (ഒരു പത്തനംതിട്ട സ്വദേശി) നിന്നുള്ള 4 പേരുടെയും, പത്തനംതിട്ട, തൃശൂര്‍ ജില്ലകളില്‍ നിന്നുള്ള 3 പേരുടെ വീതവും, എറണാകുളം, കണ്ണൂര്‍ ജില്ലകയില്‍ നിന്നുള്ള ഒരാളുടെയും പരിശോധനാഫലമാണ് നെഗറ്റീവ് ആയത്. ഇതോടെ 1366 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 1,234 പേര്‍ ഇതുവരെ കൊവിഡില്‍ നിന്നും മുക്തി നേടി.


 

LEAVE A REPLY

Please enter your comment!
Please enter your name here