Home കേരളവാർത്തകൾ കേരളത്തിലേക്ക് മടങ്ങിപ്പോണോ? ഓർക്കണം ഈ വെബ്‌സൈറ്റുകളും ആപ്പും

കേരളത്തിലേക്ക് മടങ്ങിപ്പോണോ? ഓർക്കണം ഈ വെബ്‌സൈറ്റുകളും ആപ്പും

77
0


കേരളം

ശ്രദ്ധിക്കേണ്ട ഒരു കാര്യം കേരളത്തിലേക്ക്​ പ്രവേശിക്കുന്ന എല്ലാ യാത്രക്കാരും സർക്കാരിന്റെ കോവിഡ് 19 ജാഗ്രതാ മൊബൈൽ ആപ്ലിക്കേഷൻ അവരവരുടെ ഫോണുകളിൽ നിർബന്ധമായും ഇൻസ്​റ്റാൾ ചെയ്യണം.

കർണാടക അടക്കമുള്ള ഇതര സംസ്ഥാനങ്ങളിലാണോ താമസിക്കുന്നത്? കൊവിഡ് 19 ലോക്ക് ഡൗണില്‍ കർണാടകയിൽ ആയിപോയ മലയാളികള്‍ക്ക് ഇപ്പോൾ നാട്ടിലെത്താം. ഇതിനായി പാസെടുക്കണം എന്ന് മാത്രം. കേരളത്തിലേക്ക് വരാന്‍ നോർക്ക വഴിയും കർണാടക സർക്കാരിന്റെ സേവ സിന്ധു വെബ്‌സൈറ്റ് വഴിയുമാണ് രജിസ്റ്റർ ചെയ്യാൻ കഴിയുക.

Ludo Supreme [CPR] IN

നോര്‍ക്ക വഴി രജിസ്റ്റർ ചെയ്തവർക്ക് മുൻഗണനാ ക്രമത്തിലാണ് പാസുകൾ അനുവദിക്കുന്നത്. ഏത് ജില്ലകളിലേക്കാണോ മടങ്ങിയെത്തേണ്ടത് അതത് ജില്ല കലക്ടർമാർക്കാണ് പാസിനായി അപേക്ഷ നൽകേണ്ടത്.

നോര്‍ക്ക വെബ്‌സൈറ്റ്

നോര്‍ക്കയുടെ www.registernorkaroots.org എന്ന വെബ്സൈറ്റിലാണ് രജിസ്റ്റര്‍ ചെയ്യുന്നവരുടെ വിവരങ്ങള്‍ എന്‍ഐസിയുടെ ഇ ജാഗ്രത പോർട്ടലിലേക്ക് മാറ്റും. രജിസ്ട്രേഷൻ പൂർത്തിയാവുമ്പോൾ ലഭിക്കുന്ന ഐഡി നമ്പർ സൂക്ഷിച്ചുവെക്കണം. തുടർ നടപടികൾക്ക് ഈ നമ്പർ ആവശ്യമാണ്. കേരളത്തിലേക്ക് യാത്ര ചെയ്യുമ്പോൾ നിങ്ങൾക്ക് പോകേണ്ട ജില്ലയുടെ കളക്ടറിൽ നിന്നും യാത്രാ അനുമതി വാങ്ങണം.

ഇതിന് നോർക്കാ രജിസ്ട്രേഷൻ ഐഡി ഉപയോഗിച്ച് “കോവിഡ്-19 ജാഗ്രത” വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യാം (covid19jagratha.kerala.nic.in). നോർക്ക വെബ്‌സൈറ്റിൽ രജിസ്റ്റർ ചെയ്യാത്തവർക്കും ഈ വെബ്‌സൈറ്റിലൂടെ പുതുതായി രജിസ്റ്റർ ചെയ്യാം.

അപേക്ഷയുടെ വിശാദംശങ്ങളും ക്വാറന്‍റൈന്‍ ചെയ്യുന്നതിന് ഒരുക്കിയിട്ടുള്ള സൗകര്യവും അതത് തദ്ദേശ സ്ഥപനങ്ങള്‍ വിലയിരുത്തും. ഇത് അംഗീകരിച്ച് കഴിഞ്ഞാല്‍ അപേക്ഷകന്‍റെ മൊബൈലിലേക്ക് ഇ പാസിന്‍റെ ക്യൂആര്‍ കോഡ് ലഭിക്കും. ഇതിനൊപ്പം യാത്ര തീയതിയും ഉണ്ടാവും. ഇത് ചെക്പോസ്റ്റില്‍ കാണിക്കണം.

നോർക്ക വഴി രജിസ്റ്റർ ചെയ്ത മലയാളികളെ ആറ് തിരുവനന്തപുരത്തെ ഇഞ്ചിവിള, കൊല്ലം ആര്യങ്കാവ്, ഇടുക്കി കുമളി, പാലക്കാട് വാളയാര്‍, വയനാട് മുത്തങ്ങ, കാസര്‍കോട് മഞ്ചേശ്വരം എന്നീ അതിർത്തികളിലൂടെയാണ് തിരിച്ചെത്തിക്കുക.

സേവ സിന്ധു വെബ്‌സൈറ്റ്

കർണാടകയിൽ നിന്ന് മറ്റു സംസ്ഥാനങ്ങളിലേക്കും മറ്റു സംസ്ഥാനങ്ങളിൽ നിന്ന് കർണാടകയിലേക്കും യാത്ര ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് രജിസ്റ്റർ ചെയ്യാനുള്ള വെബ്‌സൈറ്റ്: https://sevasindhu.karnataka.gov.in/Sevasindhu/English ആണ്. ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് വെബ്സൈറ്റിൽ പ്രവേശിക്കാം. കർണാടകയിൽ നിന്ന് മറ്റ് സംസ്ഥാനങ്ങളിലേക്ക് യാത്ര ചെയ്യുക, വേറെ രാജ്യങ്ങളിൽ നിന്നും കർണാടകയിലേക്ക് വരിക, മറ്റ് സംസ്ഥാനങ്ങളിൽ നിന്നും കർണാടകയിലേക്ക് വരിക എന്നിങ്ങനെ മൂന്ന് ഓപ്‌ഷനുകൾ കാണാം.

ഇതിലെ ആദ്യത്തെ ഓപ്‌ഷൻ ആണ് കർണാടകയിൽ നിന്നും കേരളത്തിലേക്ക് മടങ്ങേണ്ട മലയാളികൾ സെലക്ട് ചെയേണ്ടത്. ശേഷം വ്യക്തി വിവരങ്ങളും ഐ.ഡി.കാർഡ് വിവരങ്ങളും നൽകിയതിന് ശേഷം സബ്മിറ്റ് ചെയ്യുക.

കോവിഡ് 19 ജാഗ്രതാ മൊബൈൽ ആപ്ലിക്കേഷൻ

മറ്റ് സംസ്ഥാനങ്ങളിൽനിന്ന് യാത്രക്കാരെ കൊണ്ടുവരുന്ന വാടക വാഹനങ്ങൾക്കുള്ള മടക്ക പാസ് കലക്ടർമാർ ആണ് നൽകുക. ശ്രദ്ധിക്കേണ്ട ഒരു കാര്യം കേരളത്തിലേക്ക് പ്രവേശിക്കുന്ന എല്ലാ യാത്രക്കാരും സർക്കാരിന്റെ കോവിഡ് 19 ജാഗ്രതാ മൊബൈൽ ആപ്ലിക്കേഷൻ അവരവരുടെ ഫോണുകളിൽ നിർബന്ധമായും ഇൻസ്റ്റാൾ ചെയ്യണം.

ഫോണിൽ വേണം ഈ വാട്സാപ്പ് നമ്പറുകൾ

യാത്രയുമായി ബന്ധപ്പെട്ട് അവിചാരിതമായി എന്തെങ്കിലും ബുദ്ധിമുട്ട് നേരിടുകയാണെങ്കിൽ നോർക്ക ബാംഗ്ലൂർ ഓഫീസുമായോ ( 080-25585090) ഗവൺമെന്റിന്റെ സെക്രട്ടേറിയറ്റിലെ വാർ റൂമുമായോ (0471 2781100/2781101) നിർദിഷ്ട അതിർത്തി ചെക്ക്പോസ്റ്റുമായോ ബന്ധപ്പെടാം.

Sharekhan [CPR] IN


 

LEAVE A REPLY

Please enter your comment!
Please enter your name here