Home പ്രധാന വാർത്തകൾ കെ. മുരളീധരന്‍ കെ.പി.സി.സി പ്രചാരണ സമിതി അധ്യക്ഷ സ്ഥാനം ഒഴിഞ്ഞു; ആവശ്യമില്ലാത്ത സ്ഥലത്ത് നില്‍ക്കേണ്ടതില്ലല്ലോ എന്ന്...

കെ. മുരളീധരന്‍ കെ.പി.സി.സി പ്രചാരണ സമിതി അധ്യക്ഷ സ്ഥാനം ഒഴിഞ്ഞു; ആവശ്യമില്ലാത്ത സ്ഥലത്ത് നില്‍ക്കേണ്ടതില്ലല്ലോ എന്ന് പ്രതികരണം

17
0


കേരളം

തിരുവനന്തപുരം: കെ. മുരളീധരന്‍ കെ.പി.സി.സി പ്രചാരണ സമിതി അധ്യക്ഷ സ്ഥാനം ഒഴിഞ്ഞു. വിവരം അറിയിച്ച് സോണിയാ ഗാന്ധിക്ക് കത്ത് നല്‍കിയതായി മുരളീധരന്‍ പറഞ്ഞു.

ആവശ്യമില്ലാത്ത സ്ഥലത്ത് നില്‍ക്കേണ്ടതില്ലല്ലോ എന്ന് മുരളീധരന്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. സംസ്ഥാന നേതൃത്വത്തോടുള്ള അതൃപ്തികൊണ്ടാണ് മുരളീധരന്റെ രാജിയെന്നാണ് റിപ്പോര്‍ട്ടുകള്‍. പദവികള്‍ നേതാക്കള്‍ വീതംവെച്ചെടുക്കുകയാണെന്ന് മുരളീധരന്‍ പറഞ്ഞു.

കെ.പി.സി.സിയുടെ പ്രചാരണ സമിതി അധ്യക്ഷ സ്ഥാനം ഒഴിയുകയാണെന്നും ഇതറിയിച്ചു കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയാ ഗാന്ധിക്ക് ഞായറാഴ്ച കത്ത് നല്‍കിയതായും മുരളീധരന്‍ ഫേസ്ബുക്കില്‍ പോസ്റ്റില്‍ പറഞ്ഞു. സോണിയയ്ക്ക് അയച്ച കത്ത് സഹിതമാണ് ഫേസ്ബുക്ക് പോസ്റ്റ്.


 

LEAVE A REPLY

Please enter your comment!
Please enter your name here