Home കേരളവാർത്തകൾ കുലംകുത്തിയൊഴുകുന്ന പുഴയ്ക്ക് മുകളിലൂടെ അതിസാഹസികമായി ഗര്‍ഭിണിയെ പുറത്തെത്തിച്ച് രക്ഷാപ്രവര്‍ത്തകര്‍; അതിജീവനത്തിന് അശ്രാന്ത പരിശ്രമം

കുലംകുത്തിയൊഴുകുന്ന പുഴയ്ക്ക് മുകളിലൂടെ അതിസാഹസികമായി ഗര്‍ഭിണിയെ പുറത്തെത്തിച്ച് രക്ഷാപ്രവര്‍ത്തകര്‍; അതിജീവനത്തിന് അശ്രാന്ത പരിശ്രമം

89
0


കേരളം

പാലക്കാട്: കനത്ത മഴയെ തുടര്‍ന്ന് ഭവാനിപ്പുഴയുടെ തീരത്ത് അട്ടപ്പാടി പട്ടിമാളം തുരുത്തിലുള്ളവരെ രക്ഷപ്പെടുത്തി. നദിക്ക് കുറുകെ കയര്‍ കെട്ടി അതിസാഹസികമായിട്ടാണ് രക്ഷപ്പെടുത്തുന്നത്. ഒരു പിഞ്ചുകുഞ്ഞും ഗര്‍ഭിണിയുമടക്കം അഞ്ച് പേരെ സുരക്ഷിതമായി മറുകരയിലെത്തിച്ചു.

കുലംകുത്തി ഒഴുകുന്ന ഭവാനിപ്പുഴക്ക് കുറുകെ കയര്‍ കെട്ടിയ ശേഷം ഗര്‍ഭിണിയെ സാഹസികമായി ഇക്കരെ കൊണ്ടിറക്കുകയായിരുന്നു.

Ludo Supreme [CPR] IN

ഇതിന് പിന്നാലെ ഡോക്ടര്‍മാരെത്തി യുവതിക്ക് ആവശ്യമായ പരിചരണം നല്‍കുകയും ചെയ്തു. പുറത്തെത്തിച്ച രക്ഷാപ്രവര്‍ത്തകരെ നാട്ടുകാര്‍ കയ്യടിച്ചാണ് വരവേറ്റത്.

നേരത്തെ ഒന്നരവയസുള്ള കുഞ്ഞിനെയും സമാനമായി ഇക്കരെയത്തിച്ചിരുന്നു. കോളനിയില്‍ ജോലിയ്ക്ക് വന്ന തമിഴ്‌നാട് സ്വദേശിയെ കൂടി പട്ടിമാളത്തിന് പുറത്തെത്തിക്കാനുണ്ടെന്നാണ് വിവരം.

Sharekhan [CPR] IN


 

LEAVE A REPLY

Please enter your comment!
Please enter your name here