Home പ്രധാന വാർത്തകൾ കശ്മീരില്‍ വംശീയ ഉന്മൂലനം നടത്തുമെന്ന് ഭയപ്പെടുന്നു; ലക്ഷ്യം ഇന്ത്യയെ ഹിന്ദുരാഷ്ട്രമാക്കുകയെന്നും ഇംറാന്‍ഖാന്‍

കശ്മീരില്‍ വംശീയ ഉന്മൂലനം നടത്തുമെന്ന് ഭയപ്പെടുന്നു; ലക്ഷ്യം ഇന്ത്യയെ ഹിന്ദുരാഷ്ട്രമാക്കുകയെന്നും ഇംറാന്‍ഖാന്‍

95
0


വിദേശം

ശ്രീനഗര്‍: ഇപ്പോഴത്തെ സാഹചര്യത്തില്‍ ഇന്ത്യയില്‍ എല്ലാ പൗരന്മാരും തുല്ല്യരല്ലെന്ന് പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇംറാന്‍ഖാന്‍. കശ്മീരില്‍ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തിലായിരുന്നു ഇംറാന്‍ഖാന്റെ പ്രതികരണം. പാകിസ്ഥാന്‍ പാര്‍ലമെന്റിന്റെ സംയുക്ത സമ്മേളനത്തില്‍ സംസാരിക്കവെയായിരുന്നു ഇംറാന്‍ഖാന്‍ മോദി സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയത്.

ഇന്ത്യയിലെ മുസ്‌ലീങ്ങളെ ക്രൂരമായ ഹിന്ദു ഭൂരിപക്ഷത്തിന് ബന്ദികളാക്കുമെന്ന് മുന്‍കൂട്ടി കണ്ട ക്വയ്ദ്-ഇ-ആസാം മുഹമ്മദ് അലി ജിന്നയ്ക്ക് ഞാന്‍ ഇപ്പോള്‍ ആദരാഞ്ജലി അര്‍പ്പിക്കുന്നുവെന്നും ഇംറാന്‍ഖാന്‍ പ്രതികരിച്ചു.

Ludo Supreme [CPR] IN

‘ഇന്ത്യയിലെ ഇപ്പോഴത്തെ സാഹചര്യത്തില്‍ ഇന്ത്യയിലെ എല്ലാ ജനങ്ങളും തുല്ല്യരല്ല. ഞാന്‍ ഇന്ത്യ സന്ദര്‍ശിച്ച് സമയത്ത് ജനങ്ങള്‍ പറഞ്ഞിരുന്നത് പാക്കിസ്ഥാന്‍ രൂപീകരിച്ചിരുന്നില്ലെങ്കില്‍ ഇന്ന് ജിന്നയുടെ ഭരണത്തില്‍ അവര്‍ സന്തുഷ്ടരായിരിക്കുമെന്നാണ്. ഇന്ത്യ ഒരു ഹിന്ദുത്വ രാഷ്ട്രമാവുകയാണ്.

അവര്‍ മുസ്ലീമിനെ തുല്ല്യരായി കണക്കാക്കുന്നില്ല. പുല്‍വാമ ആക്രമണം നടന്ന സമയത്ത് അതിന്റെ പിന്നില്‍ പാക്കിസ്ഥാനല്ലെന്ന് മനസിലാക്കികൊടുക്കാന്‍ കുറേ ശ്രമിച്ചിരുന്നു. അവര്‍ തെരഞ്ഞെടുപ്പിന് ഞങ്ങളെ ബലിയാടാക്കുകയായിരുന്നു. അവര്‍ ഇപ്പോഴും വിശ്വസിക്കുന്നത് ഇന്ത്യ ഹിന്ദുക്കള്‍ക്കുള്ളതാണെന്നാണ്.’ ഇംറാന്‍ഖാന്‍ പറഞ്ഞു.

കശ്മീര്‍ വിഷയം ഐക്യരാഷ്ട്രസഭയില്‍ ഉന്നയിക്കുകയും ബി.ജെ.പിയുടെ വംശീയ പ്രത്യയശാസ്ത്രത്തിന് കീഴില്‍ ഇന്ത്യയിലെ ന്യൂനപക്ഷങ്ങളോടുള്ള പെരുമാറ്റം അന്താരാഷ്ട്ര സമൂഹത്തെ അറിയിക്കുകയും ചെയ്യുമെന്നും ഇംറാന്‍ഘാന്‍ വ്യക്തമാക്കി.

ഈ സംഭവം പുല്‍വാമ പോലുള്ള സംഭവങ്ങള്‍ സൃഷ്ടിക്കാനിടയുണ്ടെന്നും ഗുരുതര പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കാനിടയുണ്ടെന്നും ഇംറാന്‍ഖാന്‍ പറഞ്ഞു. അവര്‍ കശ്മീരില്‍ വംശീയ ഉന്മൂലനം നടത്തുമെന്ന് ഞാന്‍ ഭയപ്പെടുന്നുവെന്നും ഇംറാന്‍ഖാന്‍ വ്യക്തമാക്കി.

കശ്മീരിലെ ജനസംഖ്യാശാസ്ത്രം മാറ്റാനാണ് അവരുടെ തീരുമാനം. ഇന്ത്യയിലെ ബി.ജെ.പി സര്‍ക്കാര്‍ ബീഫ് കഴിക്കുന്നതിന്റെ പേരില്‍ ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ നടത്തുന്നു. ഇത് അവരുടെ വംശീയ പ്രത്യയശാസ്ത്രത്തിന്റെ ഭാഗമാണ്. ഈ പ്രത്യയശാസ്ത്രമാണ്
‘ഇന്ത്യന്‍ അധിനിവേശ കശ്മീരില്‍’ തുടരുന്നത്. ഇംറാന്‍ഖാന്‍ പ്രതികരിച്ചു.

Sharekhan [CPR] IN


 

LEAVE A REPLY

Please enter your comment!
Please enter your name here