കണ്ണൂര്
രോഗലക്ഷണങ്ങളോടെ പോസിറ്റീവ് ആയവർ 36.5 ശതമാനമാണെങ്കിൽ ലക്ഷണങ്ങളില്ലാതെ പോസറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്തത് 63.5 ശതമാനം ആണ്. ഇതാണ് ജില്ലാ ഭരണകൂടത്തെയും ആരോഗ്യ പ്രവർത്തകരെയും ആശങ്കപ്പെടുത്തുന്നത്.
പ്രവർത്തകരെ വെള്ളം കുടിപ്പിക്കുന്നു. പ്രകടമായ രോഗലക്ഷണങ്ങളോ മറ്റു ശാരീരിക അവശതകളോയില്ലാത്തവരാണ് കണ്ണൂരിലെ കൊവിഡ് രോഗികളിൽ കൂടുതലും. തിരിച്ചറിയപ്പെടാത്ത ഇത്തരക്കാരാണ് ജില്ലയിൽ സമൂഹ വ്യാപനത്തിന്റെ ഗതിവേഗം കൂട്ടുന്നത്. കണ്ണൂരിൽ ഇതുവരെ റിപ്പോർട്ട് ചെയ്ത 302 കൊവിഡ് പോസിറ്റീവ് കേസുകളിൽ ഭൂരിഭാഗവും രോഗലക്ഷണങ്ങളില്ലാത്തവരാണെന്ന് ആരോഗ്യ പ്രവർത്തകർ പറയുന്നു.
രോഗലക്ഷണങ്ങളോടെ പോസിറ്റീവ് ആയവർ 36.5 ശതമാനമാണെങ്കിൽ ലക്ഷണങ്ങളില്ലാതെ പോസറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്തത് 63.5 ശതമാനം ആണ്. ഇതാണ് ജില്ലാ ഭരണകൂടത്തെയും ആരോഗ്യ പ്രവർത്തകരെയും ആശങ്കപ്പെടുത്തുന്നത്. രോഗം കണ്ടെത്തിയ ഭൂരിഭാഗവും വന്നത് ദുബായിയിൽ നിന്നാണ്. ഇവിടെ നിന്ന് വന്ന 97 പേർക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. മഹാരാഷ്ട്രയിൽ നിന്നു വന്ന 22 പേർക്കും രോഗം സ്ഥിരീകരിച്ചു.
ജില്ലയിൽ 77.5 ശതമാനം പുരുഷൻമാർക്ക് രോഗം ബാധിച്ചപ്പോൾ 22.5 ശതമാനം സ്ത്രീകൾക്കാണ് അസുഖം ബാധിച്ചത്. കണ്ണൂരിൽ ഏറ്റവും കൂടുതൽ കൊവിഡ് പോസിറ്റീവ് റിപ്പോർട്ട് ചെയ്തത് പാട്യത്തും കൂത്തുപറമ്പിലുമാണ്. ധർമടത്ത് കൊവിഡ് ബാധിച്ച കുടുംബത്തിലെ ഉറവിടത്തെക്കുറിച്ച് അന്വേഷണം നടന്നു കൊണ്ടിരിക്കുകയാണെന്ന് ജില്ലാ കളക്ടർ അറിയിച്ചു.
ഇവരുടെ രണ്ട് മക്കൾ തലായി ഐസ് പ്ലാന്റിൽ വച്ചും കൊടുവള്ളി ആമുക്കാസ് മോസ്കിനടത്തുവെച്ചും ഇതര സംസ്ഥാനക്കാരായ മത്സ്യ കച്ചവടക്കാരുമായി ബന്ധപ്പെട്ടിരുന്നതായി വിവരം ലഭിച്ചിട്ടുണ്ടെന്നും ഇതിനെക്കുറിച്ച് വിശദമായ അന്വേഷണം നടത്തി വരികയാണെന്നും കളക്ടർ ടി വി സുഭാഷ് പറഞ്ഞു. ഇതിനിടയിലാണ്
മുംബൈയിൽ നിന്നെത്തിയ ഒരു കുടുംബത്തിലെ എട്ടുപേർക്ക് കൊവിഡ് സ്ഥിരീകരിച്ചത്.