കൂത്തുപറമ്പ്
കൂത്തുപറമ്പ്: നഗരസഭയിൽ ആറാംവാർഡ് മാർക്കറ്റ് പരിസരത്ത് ചൊവ്വാഴ്ച ഒരുവീട്ടിലെ നാലുപേർക്ക് സമ്പർക്കത്തിലൂടെ കോവിഡ് സ്ഥിരീകരിച്ചു.
ഇതേവീട്ടിൽ ബംഗളൂരുവിൽ നിന്നെത്തി നിരീക്ഷണത്തിൽ കഴിഞ്ഞയാൾക്കും മറ്റൊരു ബന്ധുവിനും കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതോടെ ഒരുവീട്ടിൽ തന്നെ ആറുപേരാണ് രോഗബാധിതരായത്.
വീട് സ്ഥിതിചെയ്യുന്ന ആറാംവാർഡ് ബുധനാഴ്ച മുതൽ പൂർണമായും അടച്ചിടുമെന്ന് നഗരസഭാ അധികൃതർ അറിയിച്ചു.