കായികം
ഈ വര്‍ഷം ഐപിഎല്‍ സെപ്തംബര്‍ 19ന് നടക്കുമെന്ന് ബിസിസിഐ അറിയിച്ചു. യുഎഇയില്‍ വച്ചാണ് മത്സം നടക്കുക. ചൈനീസ് കമ്പനിയായ വിവോ തന്നെയാണ് പ്രധാന സ്പോണ്‍സറായി തുടരുക.
SM MEDIA NEWS ടെലഗ്രാമില്‍ ലഭിക്കുവാന്‍ ക്ലിക്ക് ചെയ്യുക
ഐപിഎല്‍ ഗവേണിംഗ് കൗണ്‍സില്‍ കൂടിക്കാഴ്ച നടത്തി ഐപിഎല്‍ മത്സരക്രമത്തിന് അനുമതി നല്കി. ഫൈനല്‍ നവംബര്‍ 10ന നടക്കും. ആദ്യഘട്ടത്തില്‍ കാണികള്‍ക്ക് പ്രവേശനമില്ല. എന്നാല്‍ രണ്ടാം ഘട്ടത്തില്‍ ആളുകളെ പ്രവേശിപ്പിച്ചേക്കും.
SM MEDIA NEWS വാട്സ്ആപ്പില്‍ ലഭിക്കുവാന്‍ ക്ലിക്ക് ചെയ്യുക
കൊവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് ടി20 ലോകകപ്പ് മാറ്റിവയ്ക്കാന്‍ ഐസിസി തീരുമാനിച്ചിരുന്നു. എന്നാല്‍ ഇതിന് വിപരീതമായി ഐപിഎല്‍ നടത്താന്‍ ബിസിസിഐ തീരുമാനിക്കുകയായിരുന്നു.