Home കേരളവാർത്തകൾ ഏഷ്യാനെറ്റ് അധികൃതര്‍ വന്ന് കണ്ടു; ചര്‍ച്ചകളില്‍ സിപിഐ എം പ്രതിനിധികള്‍ പങ്കെടുക്കുമെന്ന് കോടിയേരി

ഏഷ്യാനെറ്റ് അധികൃതര്‍ വന്ന് കണ്ടു; ചര്‍ച്ചകളില്‍ സിപിഐ എം പ്രതിനിധികള്‍ പങ്കെടുക്കുമെന്ന് കോടിയേരി

77
0


കേരളം

തിരുവനന്തപുരം : ഏഷ്യാനെറ്റ് ന്യൂസിന്റെ ചര്‍ച്ചകളില്‍ സിപിഐ എം പ്രതിനിധികള്‍ പങ്കെടുക്കും. ഏഷ്യാനെറ്റിന്റെ അധികൃതര്‍ വന്ന് കണ്ടിരുന്നുവെന്നും അവരോട് സംസാരിച്ചതിന്റെ അടിസ്ഥാനത്തില്‍ തുടര്‍ന്ന് പരിപാടികളില്‍ പങ്കെടുക്കുമെന്നും പാര്‍ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.

സിപിഐ എമ്മിന് ഒരു മാധ്യമത്തോടും ശത്രുതയില്ല. അനര്‍ഹമായ പരിഗണന ആവശ്യപ്പെടുന്നുമില്ല. എന്നാല്‍, മാധ്യമങ്ങള്‍ പാര്‍ടിയോട് സ്വീകരിക്കുന്ന നിലപാടിന്റെ അടിസ്ഥാനത്തിലാകും തിരിച്ചുമുള്ള സമീപനം. എപ്പോഴും സംവാദത്തിന് സിപിഐ എം തയ്യാറാണ്.

ഏത് കാര്യവും ചര്‍ച്ചചെയ്യാം. വ്യക്തിപരമായും സംവദിക്കാന്‍ തയ്യാറാണ്- കോടിയേരി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.


 

LEAVE A REPLY

Please enter your comment!
Please enter your name here