കേരളം
കോഴിക്കോട്: കൊടുവള്ളിയിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി എം.കെ മുനീറിനായി ബി.എല്‍.ഒ വോട്ട് തേടുന്നതായും പ്രചാരണത്തിനിറങ്ങുന്നതായും എല്‍.ഡി.എഫിന്റെ പരാതി. കൊടുവള്ളി നിയോജകമണ്ഡലം 77-ാം ബൂത്തിലെ ബി.എല്‍.ഒ പി.കെ സലീമിനെതിരെയാണ് എല്‍.ഡി.എഫിന്റെ പരാതി.
കേരള സോപ്സിലെ മുന്‍ ജീവനക്കാരനായിരുന്നു ഇദ്ദേഹം. സ്ഥാനാര്‍ത്ഥിയ്ക്ക് വേണ്ടി പ്രചാരണത്തിനിറങ്ങിയതോടെ ബി.എല്‍.ഒയ്ക്ക് തല്‍സ്ഥാനത്ത് തുടരാനര്‍ഹതയില്ലെന്ന് എല്‍.ഡി.എഫ്, തെരഞ്ഞെടുപ്പ് കമ്മീഷന് നല്കിയ പരാതിയില്‍ പറയുന്നു.
ഇത് തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള ശ്രമമാണെന്നും മുന്‍പ് ഇയാള്‍ യു.ഡി.എഫിന് അനുകൂലമല്ലാത്ത വോട്ടുകള്‍ തള്ളിക്കളഞ്ഞിരുന്നതായും എല്‍.ഡി.എഫ് ആരോപിക്കുന്നു.