Home കേരളവാർത്തകൾ ഇന്ന് കണ്ണൂരിൽ കോവിഡ് സ്ഥിരീകരിച്ചത് മൂര്യാട് സ്വദേശിക്ക്

ഇന്ന് കണ്ണൂരിൽ കോവിഡ് സ്ഥിരീകരിച്ചത് മൂര്യാട് സ്വദേശിക്ക്

31
0


കണ്ണൂര്‍

കണ്ണൂര്‍, ഇന്ന് കണ്ണൂരിൽ കോവിഡ് സ്ഥിരീകരിച്ചത് മൂര്യാട് സ്വദേശിക്ക് ‘ സമ്പർക്കത്തിലൂടെയാണ് ‘ രോഗം പിടിപെട്ടത് ജില്ലയിൽ നിലവിൽ ചികിത്സയിൽ ഉള്ളത് 34 പേർ
കണ്ണൂര്‍ ജില്ലകള്‍ റെഡ് സോണില്‍ തുടരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു . സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് ബാധിതര്‍ ഉള്ളത് കണ്ണൂര്‍ ജില്ലയില്‍.

38 പേരാണ് കൊവിഡ് ബാധിച്ച്‌ കണ്ണൂരില്‍ ചികിത്സയിലുള്ളത്. ഇതില്‍ രണ്ട് പേര്‍ കാസര്‍ഗോട്ട് സ്വദേശികളാണ്. ഇന്ന് കണ്ണൂരില്‍ ഒരാള്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ആറ് പേര്‍ ഇന്ന് രോഗമുക്തി നേടി. ഏറ്റവും കൂടുതല്‍ ഹോട്ട്‌സ്‌പോട്ടുകള്‍ ഉള്ളതും കണ്ണൂര്‍ ജില്ലയിലാണ്

ഞായറാഴ്ച ദിവസം പൂര്‍ണ്ണ ഒഴിവ് ദിവസമായി കണക്കാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്ത് ലോക്ക്ഡൗണ്‍ ദീര്‍ഘിപ്പിച്ച സാഹചര്യത്തില്‍ കേരളത്തിലെ നിയന്ത്രണങ്ങളും ഇളവുകളും മുഖ്യമന്ത്രി പ്രഖ്യാപിച്ചു.

ഞായറാഴ്ച സംസ്ഥാനത്ത് പൂര്‍ണ അവധി ആയിരിക്കും. അന്നേദിവസം, കടകള്‍ തുറക്കാന്‍ പാടുള്ളതല്ല. ആളുകള്‍ വാഹനങ്ങളുമായി പുറത്തിറങ്ങരുതെന്നും മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു. അടുത്ത ഞായറാഴ്ച മുതല്‍ ഇത് കര്‍ശനമായി നടപ്പില്‍ വരുത്തുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

നാളെ ഞായറാഴ്ച ആയതില്‍ ഇക്കാര്യങ്ങള്‍ നടപ്പാക്കന്‍ കുറച്ച്‌ വിഷമമുണ്ടാകുമെന്നും അതുകൊണ്ട് പറ്റുന്നവരെല്ലാം ഇക്കാര്യം ശ്രദ്ധിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. തുടര്‍ന്നുള്ള ഞായറാഴ്ചകളില്‍ നിയന്ത്രണങ്ങള്‍ പൂര്‍ണ്ണ തോതില്‍ കൊണ്ടു വരാനാകണമെന്നും അദ്ദേഹം വ്യക്തമാക്കി. ഇക്കാര്യങ്ങളുമായി മുഴുവന്‍ ജനങ്ങളും സഹകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു

Paytm Firstgames [CPI] APK


 

LEAVE A REPLY

Please enter your comment!
Please enter your name here