Home കേരളവാർത്തകൾ അബുദാബിയില്‍ നിന്ന് കരിപ്പൂരെത്തിയ 4 പേര്‍ക്ക് കൊവിഡ് ലക്ഷണം; ഐസൊലേഷനിലേക്ക് മാറ്റി

അബുദാബിയില്‍ നിന്ന് കരിപ്പൂരെത്തിയ 4 പേര്‍ക്ക് കൊവിഡ് ലക്ഷണം; ഐസൊലേഷനിലേക്ക് മാറ്റി

75
0


കേരളം

കോഴിക്കോട്:അബുദാബിയില്‍ നിന്ന് കരിപ്പൂരിലെത്തിയ പ്രവാസികളില്‍ നാല് പേര്‍ക്ക് കൊവിഡ് ലക്ഷണങ്ങള്‍. ലക്ഷണങ്ങള്‍ കണ്ടെത്തിയ നാല് പേരെയും ഐസൊലേഷനില്‍ പ്രവേശിപ്പിച്ചു.

മൂന്ന് മലപ്പുറം സ്വദേശികള്‍ക്കും ഒരു കോഴിക്കോട് സ്വദേശിക്കുമാണ് രോഗ ലക്ഷണങ്ങള്‍ കണ്ടെത്തിയത്. ഇവരെ മഞ്ചേരി, കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രികളിലേക്ക് മാറ്റി.

Ludo Supreme [CPR] IN

അബുദാബി-കരിപ്പൂര്‍ ഐ എക്സ് – 348 എയര്‍ ഇന്ത്യ എക്സ്പ്രസ് പ്രത്യേക വിമാനം ഇന്ന് പുലര്‍ച്ചെയാണ് കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയത്. പുലര്‍ച്ചെ 2.12 ന് വിമാനം ലാന്‍ഡ് ചെയ്തു.

187 യാത്രക്കാരാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. ഇവരില്‍ കൊവിഡ് രോഗലക്ഷണം കണ്ടെത്തിയ മലപ്പുറം സ്വദേശികളെ മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിലും കോഴിക്കോട് സ്വദേശിയെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലുമാണ് പ്രവേശിപ്പിച്ചത്.

Sharekhan [CPR] IN


 

LEAVE A REPLY

Please enter your comment!
Please enter your name here